ആ ലിപ്‌ലോക്ക് വേണ്ടെന്ന് സിബിരാജ്

തമിഴകത്ത് ഗ്ലാമറിനും സിനിമയുടെ പ്രചരണതന്ത്രങ്ങൾക്കുമായി ലിപ്‌ലോക്ക് രംഗങ്ങൾ ചിത്രീകരിക്കുന്നത് പതിവ് കാഴ്ചയാണ്. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തില്‍ രമ്യയും സിബിരാജും ചേര്‍ന്നൊരു ലിപ് ലോക്ക് സീനുണ്ടായിരുന്നു. എന്നാല്‍, സിബിരാജ് ആ രംഗം വേണ്ടെന്നുവച്ചു. 

സംവിധായകന്‍ പ്രദീപ് തന്നെയാണ് ഒരു ചടങ്ങില്‍ വച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകന് വേണ്ടിയാണ് സിബിരാജ് ഈ രംഗം മാറ്റാൻ തീരുമാനിച്ചത്. മകന്‍ ഈ സിനിമ തിയറ്ററില്‍ പോയി കാണുമ്പോള്‍ അത്ര സുഖകരമായ അനുഭവമായിരിക്കില്ല എന്നാണ് സിബിരാജ് സംവിധായകനോട് അഭിപ്രായപ്പെട്ടത്. 

എന്നാൽ ആ രംഗം സിനിമയുടെ പ്രധാന സീന്‍ ആയിരുന്നെന്നും സംവിധായകൻ പറഞ്ഞു. നടന്റെ മനസ്സ്മാറ്റാൻ നോക്കിയെങ്കിലും കാര്യമുണ്ടായില്ല. അവസാനം ആ സീന്‍ ഉപേക്ഷിക്കേണ്ടിവന്നു സംവിധായകന്.

തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ്സത്യ.  വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ എത്തുന്നു.