Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമി 2-വിൽ നിന്നും തൃഷ പിന്മാറാൻ കാരണം കീർത്തി സുരേഷ്?

keerthi-trisha

വിക്രം ചിത്രം സാമിയുടെ രണ്ടാം ഭാഗത്തുനിന്ന് തൃഷ പിന്മാറുന്നുവെന്ന വാർത്ത ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്.  വിക്രം–തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്ചിത്രം സാമിയുടെ പുതിയ ഭാഗത്തിലും തൃഷയെ തന്നെയായിരുന്നു സംവിധായകൻ നായികയായി തീരുമാനിച്ചിരുന്നത്. ചിത്രീകരണം തുടങ്ങിയ സിനിമിയിൽ തന്റെ ഷൂട്ട് ആരംഭിക്കുന്നതിനിടെയായിരുന്നു തൃഷ പിന്മാറുന്നത്. ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്നായിരുന്നു തൃഷയുടെ വിശദീകരണം.

എന്നാല്‍ തൃഷ പിന്മാറാൻ കാരണം മറ്റൊന്നാണെന്നാണ് കോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നടി കീർത്തി സുരേഷ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. സിനിമയുടെ അണിയറപ്രവർത്തകർ തന്റെ വേഷത്തേക്കാൾ കീർത്തിക്ക് പ്രാധാന്യം നൽകുന്നത് തൃഷയെ ചൊടിപ്പിച്ചെന്നും ഇതേ തുടർന്ന് ചിത്രം ഉപേക്ഷിക്കുകയുമായിരുന്നെന്നാണ് വാർത്ത. കീർത്തിയും ഹരിയും വിക്രവും നിൽക്കുന്ന ലൊക്കേഷൻ ചിത്രങ്ങളും അണിയറപ്രവർത്തകർ പുറത്തുവി്ട്ടിരുന്നു.

തൃഷയുടെ ഈ പെരുമാറ്റം മോശമായി പോയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഒരുകാലത്തെ തമിഴകത്ത് താരറാണിയായിരുന്ന തൃഷ ധനുഷ് ചിത്രം കൊടിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. കൂടാതെ വലിയ ഓഫറുകളും തൃഷയെ തേടിയെത്തിയില്ല. അതിനിടെയാണ് സാമി 2 എന്ന ഈ വമ്പൻ സിനിമയിൽ നിന്നും നടി പിന്മാറുകയും ചെയ്തത്.