തമിഴിലും മലയാളത്തിലും പ്രേക്ഷകരുടെ ഹരമായി മാറിയ ദുല്‍ക്കർ സൽമാൻ തെലുങ്കിലേക്ക്. നാഗ് അശ്വിന്‍ ഒരുക്കുന്ന 'മഹാനദി' എന്ന സിനിമയിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം. 84ാം വയസില്‍ 2005ല്‍ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്രമാണ് ചിത്രം പറയുക.
മലയാളി താരം കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തിൽ എത്തുമ്പോൾ ജെമിനി ഗണേശനായി ദുൽക്കര്‍ എത്തും. സമാന്തയും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.
തമിഴിൽ നടിഗൈയർ തിലകം എന്നാണ് ചിത്രത്തിന്റെ പേര്.