സിനിമയില്‍ മാത്രമല്ല പൊതുവേദികളിലും ഗ്ലാമറായി എത്തുന്ന താരമാണ് ഐശ്വര്യ റായി. ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി ദുബായിലെത്തിയ ഐശ്വര്യ നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയാണ് എത്തിയത്. ചുറ്റുമുള്ള ആരാധകര്‍ക്ക് കൈ കൊടുക്കുകയും കൂടെനിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.
Aishwarya Rai's GRAND Entry In DUBAI Mall
വൈകിട്ട് 4 മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്ത് തന്നെ താരം എത്തി. ഐശ്വര്യ വരുന്നുണ്ടെന്ന് നിര്‍ദേശം ലഭിച്ച ഉടന്‍ സുരക്ഷാ ജീവനക്കാര്‍ താരസുന്ദരിക്കുളള സുരക്ഷയൊരുക്കി. കൃത്യം 4 മണിക്ക് തന്നെ ഐശ്വര്യ ഉദ്ഘാടനവേദിയിലേക്ക് എത്തി.
താരങ്ങള്‍ വൈകിവരുന്നതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെ: ‘വൈകി വരുന്നതിനെ ഫാഷനായിട്ട് ഞാന്‍ കരുതുന്നില്ല. ഞാനെപ്പോഴെങ്കിലും വൈകി വന്നിട്ടുണ്ടെങ്കില്‍ അതൊരിക്കലും നേരത്തെ പ്ലാന്‍ ചെയ്തതോ കരുതിക്കൂട്ടിയതോ അല്ല. കൃത്യനിഷ്ഠത ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒന്നാണ്. ഞാനും വര്‍ഷങ്ങളായി അത് പാലിക്കുകയാണ്. കൃത്യനിഷ്ഠത പാലിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്’.–ഐശ്വര്യ പറഞ്ഞു.