ജ്യോതികയുടെ പ്രവചനം ഫലിച്ചു; അന്ന് പൊണ്ടാട്ടിക്ക് ഇന്ന് പുരുഷന് !

തമിഴകത്തെ മാതൃകാ ദമ്പതികളാണ് സൂര്യയും ജ്യോതികയും വിവാഹ ശേഷം സ്വന്തം താത്പര്യപ്രകാരമാണ് ജ്യോതിക സിനിമയില്‍ നിന്ന് വിട്ടു നിന്നത്. കുട്ടികളൊക്കെ വലുതായ ശേഷമാണ് നടി സിനിമയിലേക്ക് തിരിച്ചുവന്നത്. അതും സൂര്യ നിർബന്ധിച്ചതുകൊണ്ടുമാത്രം. 

നടിയുടെ തിരിച്ചുവരവിന് കാരണമായ '36  വയതിനിലെ' നിര്‍മിച്ചതും സൂര്യയാണ്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം ജ്യോതിക നേടുകയും ചെയ്തു. അത് സമ്മാനിച്ചത് സൂര്യയായിരുന്നു. ‘ദ് വിന്നര്‍ ഈസ് മൈ പൊണ്ടാട്ടിയെന്നായിരുന്നു താരം പ്രഖ്യാപിച്ചത്. ഭര്‍ത്താവില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സൂര്യയുടെ കൈകള്‍ക്ക് ബ്ലാക്ക് ലേഡി നന്നായി ചേരുമെന്ന് നടി പറഞ്ഞിരുന്നു. ഇത്തവണത്തെ ഫിലിം ഫെയര്‍ ജ്യോതികയുടെ പ്രവചനം യാഥാർഥ്യമായി. 

ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത് സൂര്യയ്ക്കാണ്. 24 എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് സൂര്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 

ഒൻപത് വർഷം മുമ്പാണ് ഫിലിംഫെയർ അവാർഡ് ഇതിന് മുമ്പ് ലഭിച്ചതെന്നും ഈ പുരസ്കാരം എന്റെ മകന് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും സൂര്യ പുരസ്കാരം സ്വന്തമാക്കിയ ശേഷം പറഞ്ഞു. സുഹാസിനിയാണ് താരത്തിന് അവാർഡ് നൽകിയത്.

ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങി നിന്ന താരദമ്പതികളും സൂര്യയും ജ്യോതികയും തന്നെ. കറുത്ത ഡ്രസ്സിലാണ് ഇരുവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.