മകൻ ഇറ്റലിയിൽ കൊള്ളയടിക്കപ്പെട്ടു; സഹായം അഭ്യർത്ഥിച്ച് സുഹാസിനി

സംവിധായകൻ മണിരത്നത്തിന്റേയും നടി സുഹാസിനിയുടെയും  മകൻ നന്ദൻ ഇറ്റലിയിൽ വെച്ച് കൊള്ളയടിക്കപ്പെട്ടു. ആഗസ്റ്റ് 27നാണ് സംഭവം. 

മകന് സഹായം തേടി അമ്മ സുഹാസിനി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

വെനീസ് വിമാനത്താവളത്തിനരികെ ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കുമോ ഞങ്ങളുടെ മകൻ വെനീസിൽ വെച്ച് കൊള്ളയടിക്കപ്പെട്ടു. അവനെ എയര്‍ പോര്‍ട്ടിലെത്താൻ സഹായിക്കാമോ എന്നായിരുന്നു സുഹാസിനിയുടെ ആദ്യ ട്വീറ്റ്. 

ആദ്യട്വീറ്റ് തന്നെ ആരാധകർ ഏറ്റെടുത്തു. ആയിരത്തോളംപേർ ആ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയുണ്ടായി. ഉടൻ തന്നെ നന്ദനെ തേടി സഹായമെത്തി. 

നന്ദൻ  സുരക്ഷിതനായി എത്തിയിയെന്നും ട്വീറ്റിന് പിന്തുണച്ചവർക്ക് നന്ദിയുണ്ടെന്നും സുഹാസിനി പറഞ്ഞു.