മഹേഷിന്‍റെ പ്രതികാരം; തമിഴ് പതിപ്പിന് പേരിട്ടു

nimir

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴ് റീമേയ്ക്കിന് പേരിട്ടു. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിന് “നിമിർ” എന്നാണു പേരിട്ടിരിക്കുന്നത്. മോഹൻലാൽ ആണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രിയദർശനാണ് സിനിമയുടെ സംവിധാനം.

സിനിമ മുഴുവനായും മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും പ്രിയദർശൻ മനോരമ ഓൺൈലനോട് പറഞ്ഞു. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിലുണ്ടാകുമെന്നും മലയാളത്തിൽ നിന്നും കുറച്ചധികം ഹ്യൂമർ തമിഴ് റീമേയ്ക്കില്‍ ഉൾപ്പെടുത്തുമെന്നും പ്രിയന്‍ പറഞ്ഞു.

nimir-1

മൂൺഷോട്ട് എന്റർടൈമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനായായി നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനെത്തും. അപർണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദ് അഭിനയിക്കും. നടി പാര്‍വതി നായരാണ് ചിത്രത്തിലെ മറ്റൊരു നായിക. അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെയാണ് പാര്‍വതി തമിഴില്‍ അവതരിപ്പിക്കുക.

നമിത അല്ലാതെ മലയാളത്തിൽ നിന്ന് മറ്റുതാരങ്ങൾ ഉണ്ടാകില്ല. എം എസ് ഭാസ്കർ ആണ് മറ്റൊരു പ്രധാനതാരം. കമ്പം, തേനി എന്നിവടങ്ങളിലാകും ചിത്രീകരണം.