Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിന്റെ പ്രതികാരം തമിഴിൽ; അനുശ്രീയുടെ േവഷത്തിൽ മലയാളിനടി

fahad-udhayanidhi

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിൽ റീമേയ്ക്കിനൊരുങ്ങുന്നു. ദിലീഷ് പോത്തൻ–ഫഹദ് ഫാസില്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ട് ദേശീയപുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

പ്രിയദർശനാണ് തമിഴിൽ ചിത്രം റീമേയ്ക്ക് ചെയ്യുക. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനായായി നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനെത്തും. അപർണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദ് അഭിനയിക്കും. 

parvathy-anu പാർവതി, അനുശ്രീ

നടി പാര്‍വതി നായരാണ് ചിത്രത്തിലെ മറ്റൊരു നായിക. അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെയാണ് പാര്‍വതി തമിഴില്‍ അവതരിപ്പിക്കുക.

സിനിമ മുഴുവനായും മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും പ്രിയദർശൻ മനോരമ ഓൺൈലനോട് പറഞ്ഞു. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിലുണ്ടാകുമെന്നും മലയാളത്തിൽ നിന്നും കുറച്ചധികം ഹ്യൂമർ തമിഴ് റീമേയ്ക്കില്‍ ഉൾപ്പെടുത്തുമെന്നും പ്രിയന്‍ പറഞ്ഞു.

നമിത അല്ലാതെ മലയാളത്തിൽ നിന്ന് മറ്റുതാരങ്ങൾ ഉണ്ടാകില്ല. എം എസ് ഭാസ്കർ ആണ് മറ്റൊരു പ്രധാനതാരം. കമ്പം, തേനി എന്നിവടങ്ങളിലാകും ചിത്രീകരണം. ജൂലൈ 15ന് ആദ്യ ഘട്ടം ആരംഭിക്കും. 

2003ൽ പുറത്തിറങ്ങിയ ലേസാ ലേസയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊമേഴ്സ്യൽ തമിഴ് സിനിമയാണിത്. സില സമയങ്ങളിൽ ആണ് ഇതിന് മുമ്പ് പ്രിയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം. മികച്ച നിരൂപകപ്രശംസനേടിയ ചിത്രം ഗോൾഡൻ ഗ്ലോബ് അവാർഡിനും പരിഗണിക്കപ്പെട്ടിരുന്നു.