Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡിനെ ഞെട്ടിക്കാൻ ശങ്കർ; യന്തിരൻ 2 മേയ്ക്കിങ്

2.0-maiking

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയുടെ ത്രിഡി സവിശേഷതകളെക്കുറിച്ചാണ് സംവിധായകൻ ശങ്കർ ത്രിഡിയിലൂടെ വിവരിക്കുന്നത്. ഒരേസമയം ത്രിഡി ക്യാമറിയിലൂടെ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് 2.0. 

Making of 2.0 - 3D Featurette | Rajinikanth, Akshay Kumar | Shankar | A.R. Rahman | Lyca Productions

അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം വൻഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ്മയരംഗങ്ങൾ ഒരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിരവ് ഷാ ആണ്. എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്നു. 

തമിഴ്, ഹിന്ദി ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഈ മാസം 27 ന് ഉണ്ടാകും. രജനികാന്ത് ഇരട്ടവേഷത്തിലെത്തിയ യന്തിരന്റെ തുടർച്ചയാണ് 2.0 എന്ന ഫിക്ഷൻ ചിത്രം. രജനീകാന്തും അക്ഷയ് കുമാറും ഒന്നിക്കുന്ന 2.0 സിനിമാ ലോകം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.