Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭല്ലാലദേവയുടെ മടിയിൽ ബാഹുബലി

rana-prabahs

ബാഹുബലി സിനിമയിൽ ശത്രുക്കളായാണ് അഭിനയിച്ചതെങ്കിലും ജീവിതത്തിൽ പ്രഭാസും റാണയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. റാണ തന്റെ സഹോദരനാണെന്നാണ് പ്രഭാസ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി.

റാണ ട്വിറ്ററിൽ പങ്കുവച്ചൊരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മഹിഷ്മതിയുടെ ഭരണാധികാരിയുടെ സിംഹാസനത്തില്‍ പ്രഭാസിനൊപ്പം ഇരിക്കുന്ന ചിത്രമാണ് റാണ  ട്വീറ്റ് ചെയ്തത്. ചിത്രകരണത്തിനിടയില്‍ തമാശയ്ക്കായി പകര്‍ത്തിയ ചിത്രമാണിത്.