വേദനിപ്പിച്ചെങ്കിൽ മാപ്പ്; സ്നേഹയോട് മോഹൻരാജ

ശിവകാർത്തികേയൻ–ഫഹദ് ചിത്രമായ വേലൈക്കാരനിലെ തന്റെ രംഗം നീക്കം ചെയ്തതിൽ നടി സ്നേഹ നിരാശപ്രകടിപ്പിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ തടി കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും വെറും 5 മിനിട്ട് മാത്രമാണ് സിനിമയില്‍ സ്നേഹയുടെ രംഗം ഉൾപ്പെടുത്തിയത്.

വളരെ കഷ്ടപ്പെട്ടാണ് കഥാപാത്രം ചെയ്തതെന്നും എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നെന്നും സ്നേഹ പറഞ്ഞിരുന്നു. 

വിഷയത്തിൽ സിനിമയുടെ സംവിധായകനായ മോഹൻരാജ മാപ്പ് പറഞ്ഞു. സ്നേഹയുടെ മാത്രമല്ല മാത്രമല്ല മറ്റ് താരങ്ങളുടെയും രംഗങ്ങൾ കട്ട് ചെയ്യേണ്ടി വന്നിരുന്നെന്നും സ്നേഹയുടെ രംഗങ്ങൾ നീക്കം ചെയ്യാന്‍ താൽപര്യമില്ലായിരുന്നെന്നും മോഹൻരാജ പറഞ്ഞു.

‘വേറെ വഴിയില്ലാത്തതുകൊണ്ടാണ് ആ രംഗങ്ങൾ കട്ട് ചെയ്തത്. സിനിമയുടെ ദൈർഘ്യത്തെ തുടർന്ന് കട്ട് ചെയ്യുകയായിരുന്നു. അത് അവരെ വേദനിപ്പിച്ചെങ്കിൽ മാപ്പ്. സിനിമയുടെ നല്ലതിന് വേണ്ടി ചെയ്തതാണ്. സ്നേഹയുടെ കഥാപാത്രം കുറച്ച് സമയംമാത്രമാണ് ഉള്ളതെങ്കിലും ആളുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.’–മോഹന്‍രാജ പറഞ്ഞു.