തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ദ് എക്സ്ട്രാ ഓര്‍ഡിനറി ജേർണി ഓഫ് ദ് ഫക്കീറിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഇംഗ്ലിഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം കോമഡി–അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്നു.
L'EXTRAORDINAIRE VOYAGE DU FAKIR Bande Annonce (2018)
കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ബ്രസ്സല്‍സും റോമുമാണ്. ക്യാപ്റ്റൻ അമേരിക്കയിൽ ടോം ഹാങ്ക്സിനൊപ്പം അഭിനയിച്ച സൊമാലി–അമേരിക്കൻ താരം ബർഖദ് അബ്ദിയും ധനുഷിനൊപ്പം ചിത്രത്തിലെത്തുന്നുണ്ട്.
റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. സിനിമ ഈ വർഷം മെയ് 30ന് തിയറ്ററുകളിലെത്തും.