മോഹൻലാലിനും സൂര്യയ്ക്കും വില്ലനായി ആര്യ

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴ് സൂപ്പർ നായകൻ സൂര്യയും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് തമിഴ് താരം ആര്യ. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ഗ്രേറ്റ്ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആര്യ അഭിനയിച്ചിരുന്നു.

ആര്യയുടെ നെഗറ്റീവ് വേഷം ചിത്രത്തിന്റെ പ്രധാനആകർഷണമാകും. ബോളിവുഡ് നടൻ ബൊമൻ ഇറാനി, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. 

അയൻ, കോ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാല് ഗെറ്റപ്പുകളിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ രാഷ്ട്രീയക്കാരനായി എത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.

സൂര്യയ്ക്കും മോഹൻലാലിനുമൊപ്പം അല്ലു സിരീഷും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായിഷയാണ് ഒരുനായിക. നൂറുകോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്ക, ലണ്ടൻ, ബ്രസീൽ എന്നിവിടങ്ങളാണ് ലൊക്കേഷൻ. 

ഹാരിസ് ജയരാജ് സംഗീതം. യന്തിരൻ 2, കത്തി തുടങ്ങിയ വമ്പൻ സിനിമകളുടെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് നിർമാണം.