Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരഗസൂരനിൽ നിന്ന് ഗൗതം മേനോൻ പുറത്ത്

karthick-gautham

കാർത്തിക് നരേന്റെ നരഗസൂരനിൽനിന്ന് ഗൗതം മേനോനെ ഒഴിവാക്കി. സിനിമയുടെ നിർമാതാക്കളിൽ ഗൗതം മേനോന്റെ പേരില്ല. നേരത്തെ ചിത്രവുമായി ബന്ധപ്പെട്ട് കാർത്തിക് നരേനും ഗൗതം മേനോനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒൻട്രാഗ എന്റർടെയ്ൻമെന്റിന്റെ ബാനർ സിനിമയുടെ പുതിയ പോസ്റ്ററിൽനിന്ന് ഒഴിവാക്കി. ബദ്രി കസ്തൂരിയും ശ്രദ്ധ എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണമെന്ന് പുതിയ പോസ്റ്ററിൽനിന്നു വ്യക്തമാകുന്നു.

നരഗസൂരന്റെ പേരിൽ പണം പലിശയ്ക്ക് എടുക്കുകയും അതു മറ്റു ചിത്രങ്ങൾക്കുവേണ്ടി ഉപയോഗിച്ച് ഗൗതം മേനോൻ വഞ്ചിക്കുകയും ചെയ്തെന്നാണ് കാർത്തിക് നരേൻ ആരോപിച്ചത്. തുടർന്ന് വിശദീകരണവുമായി ഗൗതം മേനോനും എത്തിയിരുന്നു. സിനിമയുടെ റിലീസ് അനിശ്ചിത്വത്തിലായപ്പോഴാണ് പ്രേക്ഷകർക്കു സന്തോഷം നൽകുന്ന വാർത്തയുമായി കാർത്തിക് വീണ്ടും എത്തിയത്.

സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കാര്‍ത്തിക് ട്വീറ്റ് ചെയ്തു. സിനിമയുടെ ട്രെയിലർ ഉടൻ റിലീസ് ചെയ്യുമെന്നും കാർത്തിക് അറിയിച്ചു. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീയ ശരണ്‍, സുദീപ് കൃഷ്ണന്‍, ആത്മിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.