Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ

allu

കേരളത്തിലെ പ്രളയബാധിതർക്ക് സഹായഹസ്തവുമായി തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ. ദുരിതബാധിതർക്കായി 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ സംഭാവന നൽകിയത്.

കേരളത്തിൽ നിരവധി ആരാധകരുള്ള നടനാണ് അല്ലു അര്‍ജുൻ. കേരളത്തിലെ ജനങ്ങളുടെ സ്നേഹവും പിന്തുണയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും തന്റെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം ഇവർക്കുണ്ടെന്നും അല്ലു പറഞ്ഞു. ‘ഇവർക്ക് സംഭവിച്ച നഷ്ടം നികത്താൻ എനിക്ക് ആകില്ല. എന്നാൽ കഴിയുന്നത് ചെയ്യുക.’–അല്ലു പറഞ്ഞു.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലെ ആളുകളെല്ലാം ജാഗരൂകരായി ഇരിക്കണമെന്നും അവർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന സഹായങ്ങളെല്ലാം തന്റെ ആരാധകർ ചെയ്യണമെന്നും അല്ലു അഭ്യർത്ഥിച്ചു.

സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് കേരളത്തിലെ സ്ഥിതിഗതികളെപ്പറ്റി അല്ലു അർജുനെ അറിയിച്ചത്. അതിന്റെ ഗൗരവം മനസ്സിലാക്കി അദ്ദേഹം പെട്ടന്ന് തന്നെ കാര്യങ്ങൾ നടത്തുകയായിരുന്നു.

ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി. ഇലുമിനേഷന്‍സ് റിലീസാണ് കേരളത്തില്‍ അല്ലു അർജുന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത്. അല്ലുവിന്റെ ഏറ്റവും പുതിയ ചിത്രം നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യയും കേരളത്തിൽ റിലീസിനെത്തിച്ചത് ആര്‍.ഡി. ഇലുമിനേഷന്‍സ് ആയിരുന്നു.