ധനുഷ് ചിത്രം മാരി 2വിലെ സായി പല്ലവിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തിയ ചിത്രത്തിൽ ഓട്ടോഡ്രൈവറായാണ് സായി പല്ലവി എത്തുന്നത്. അറാത്ത് ആനന്ദി എന്നാണ് കഥാപാത്രത്തിന്റെ പേര്.
സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത 'ദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു സായിയുടെ തമിഴ് അരങ്ങേറ്റം. മാരി 2വിൽ ടൊവിനോയാണ് വില്ലൻ വേഷത്തിലെത്തുന്നത്.
ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരലക്ഷ്മി, റോബോ ശങ്കർ, കൃഷ്ണ, വിദ്യ പ്രദീപ് എന്നിവരും എത്തുന്നു.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.
2015 ല്‍ പുറത്തിറങ്ങിയ മാരിയുടെ ആദ്യഭാഗം ബോക്‌സ്ഓഫീസില്‍ വമ്പന്‍ കലക്ഷന്‍ റെക്കോഡുകള്‍ നേടിയിരുന്നു. ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു മാരിയില്‍ ധനുഷിന്റെ വില്ലനായി എത്തിയത്.