Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയായി നിത്യ മേനോന്റെ പരകായപ്രവേശം

nithya-jayalalitha

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമ ‘അയൺ ലേഡി’യുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. നിത്യ മേനോനാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്.

ജയലളിതയോട് ഏറെ സാദൃശ്യം തോന്നുന്നതാണ് പോസ്റ്ററിലെ നിത്യയുടെ ചിത്രം. മുഖത്തിന്റെ സാദൃശ്യം കൂടാതെ ജയലളിത ധരിക്കാറുളളത് പോലെ വെളുത്ത സാരിയും നിത്യ ധരിച്ചിട്ടുണ്ട്. പ്രിയദര്‍ശിനിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

സംവിധായകൻ മിഷ്കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദർശിനിയാണ് സംവിധാനം. ജയലളിതയുടെ രണ്ടാം ചരമ വാര്‍ഷികമായ ഡിസംബര്‍ 5നോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്.

‘ജയലളിതയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഒരു നടിയെന്ന വിശേഷണം മാത്രം പോര. അഭിനയത്തിനുപുറമേ ശരീരഘടനയിലും പൊക്കത്തിലും ജയലളിതയുമായി സാമ്യമുണ്ടാകണം. നിത്യ മേനോൻ അതിനേറ്റവും യോജിച്ച നടിയാണെന്ന് തോന്നി. ബെംഗലൂരുവിലെത്തി നിത്യ മേനോന് തിരക്കഥ വായിച്ചു കേൾപ്പിച്ചു. നിത്യയ്ക്കു വളരെ ഇഷ്ടമായി. ജയലളിതയുടെ ബയോപിക്ക് ചെയ്യുന്നതിൽ അവർ സന്തുഷ്ടയാണ്. ’പ്രിയദർശിനി അഭിമുഖത്തിൽ പറഞ്ഞു.

ജയലളിതയുടെ സിനിമാ ജീവിതവും രാഷ്ട്രീയ ജീവിതവും മരണവും സിനിമയുടെ ഭാഗമാകുമന്ന് സംവിധായിക വ്യക്തമാക്കി. ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ എ.എല്‍ വിജയ്‌യും സിനിമ ചെയ്യുന്നുണ്ട്.