തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയം കോളിവുഡിലെ പ്രധാന ചർച്ചാവിഷയമാണ്. ഇരുവരും ഒന്നിച്ചുള്ള എല്ലാ ചിത്രങ്ങളും ഇരുംകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. നയൻസുമൊത്തുള്ള സുന്ദരനിമിഷങ്ങൾ വിഘ്നേഷ് ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ക്രിസ്മസ് ആഘോഷ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ അറിയിച്ചു കൊണ്ടാണ് വിഘ്നേഷ് നയൻസിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതുപോലെ നയൻതാരയുടെ പിറന്നാളിനും ഫ്രണ്ട്ഷിപ്പ് ഡേയിലുമൊക്കെ ഇവരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിഘ്നേഷ് പങ്കുവച്ചിരുന്നു. ‘താനാ സേര്‍ന്ത കൂട്ടം’, ‘നാനും റൌഡി താന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്നേശ് ശിവൻ. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.