‘എന്റെ തങ്കത്തിന് പിറന്നാള്‍ ആശംസകള്‍' പ്രണയം നിറച്ച് വിഘ്‌നേശ് പറഞ്ഞപ്പോള്‍ ആരാധകര്‍ അതേറ്റെടുത്തു. 34-ാം പിറന്നാള്‍ ആഘോഷത്തില്‍ നയന്‍താര പതിവു പോലെ സുന്ദരിയായിരുന്നെങ്കിലും ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് വിഘ്‌നേശ് ഒരുക്കിയ സര്‍പ്രൈസിലായിരുന്നു. കേക്ക് മുറിക്കാന്‍ മനോഹരമായാരുക്കിയ സ്ഥലത്ത് തങ്കമേ എന്ന് എഴുതിയിരുന്നു. നയന്‍സിനെ വിഘ്‌നേഷ് എപ്പോഴും വിശേഷിപ്പിക്കുന്നതും പ്രണയപൂര്‍വ്വം വിളിക്കുന്നതും തങ്കമേ എന്നാണ്.
വിഘ്‌നേഷിന്റെ സര്‍പ്രൈസ് കേക്കും ശ്രദ്ധ നേടി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നെഴുതിയ കേക്കില്‍ ക്യാമറയും ക്ലാപ് ബോര്‍ഡും വെച്ചത് ഏറെ ശ്രദ്ധനേടി. '9' എന്ന മറ്റൊരു കേക്കും ഒരുക്കിയിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും വൈറലായി.
കഴിഞ്ഞ പിറന്നാളിന് മനോഹരമായൊരു കുറിപ്പിലൂടെയാണ് വിഘ്നേശ് തന്റെ പ്രിയപ്പെട്ട നയൻസിന് ജന്മദിനാശംസകൾ നേർന്നത്. ‘ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ…’ ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് ശിവൻ നയൻസിന് നൽകിയത്.