20 ശതമാനം വരുന്ന കള്ളപ്പണക്കാരും അഴിമതിക്കാരും ചെയ്തുകൂട്ടിയ തെറ്റുകൾക്ക് കഷ്ടത അനുഭവിക്കേണ്ടി വന്നത് എൺപതുശതമാനം വരുന്ന സാധാരണക്കാരാണെന്ന് ഇളയദളപതി വിജയ്. നോട്ടുകൾ അസാധുവാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും പ്രായോഗികമായ തീരുമാനങ്ങളിൽ കുറച്ചുകൂടി ശ്രദ്ധചെലുത്തണമായിരുന്നെന്നും വിജയ് അഭിപ്രായപ്പെട്ടു.
‘രാജ്യത്തിന് മുഴുവൻ ഈ തീരുമാനം ഗുണകരമാകും. ഇത് മികച്ചൊരു നീക്കം കൂടിയാണ്. പക്ഷേ ഇത്തരത്തിലൊരു തീരുമാനം പെട്ടന്ന് എടുക്കുമ്പോൾ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കൂടി മുൻകൂട്ടി കാണണമായിരുന്നു’– വിജയ് പറയുന്നു.
‘ദിവസവേതനത്തിലാണ് പലരുടെയും വരുമാനം. മരുന്ന് മേടിക്കാൻ പോലും കഷ്ടപ്പെടുന്ന അവസ്ഥ. പണം ഇല്ലാത്തത് കാരണം വീട്ടില്‍ വരാൻ പോലും പറ്റാത്ത സാഹചര്യം. ഇത്തരം കാര്യങ്ങളിൽ ഗവൺമെന്റ് തീർച്ചയായും പരിഹാരം ഉണ്ടാക്കണം. വിജയ് പറഞ്ഞു.