ജയലളിതയ്ക്കു ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന വി.കെ. ശശികലയ്‌ക്കെതിരെ അരവിന്ദ് സ്വാമി രംഗത്ത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അരവിന്ദ് സ്വാമി ശശികലയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി കസേര സ്വന്തമാക്കുന്നതിനായാണ് എംഎല്‍എമാരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയ ശശികലയുടെ നീക്കത്തിനെതിരെ ഓണ്‍ലൈന്‍ കാമ്പയിനുമായാണ് നടന്‍ എത്തിയത്.
'കോള്‍ യുവര്‍ ലോ മേക്കര്‍' എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനുമായാണ് അരവിന്ദ് സ്വാമി വന്നിരിക്കുന്നത്. തമിഴ്‌നാട് നിയമസഭയിലെ മുഴുവൻ എംഎല്‍എ മാരുടെയും പേരും ഫോണ്‍ നമ്പറും താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എല്ലാവര്‍ക്കും അവരവരുടെ ജനപ്രതിനിധികളെ വിളിച്ച് ആരാവണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താൻ ആവശ്യപ്പെടൂ എന്നാണ് ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഇത് രാജവാഴ്ചയല്ല, ഇവിടെ പിന്‍ഗാമികളെ വാഴിക്കലില്ല. ജനങ്ങളെ സേവിക്കുന്നവരെയാണ് വേണ്ടത്. അല്ലാതെ ഒരു ഭരണ കര്‍ത്താവിനെയല്ല- അരവിന്ദ് സ്വാമി കുറിയ്ക്കുന്നു. അരവിന്ദ് സ്വാമിയുടെ ഓണ്‍ലൈന്‍ കാമ്പയിനില്‍ നിരവധി പേര്‍ പങ്കുചേര്‍ന്നിട്ടുണ്ട്.