Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണെടുക്കാൻ തോന്നില്ല സമാന്തയുടെ ഈ ചിത്രത്തിൽ നിന്ന്

samatha-love

ടോളിവുഡിന്റെ ക്യൂട്ട് കപ്പിൾസ് ആണ് നാഗചൈതന്യയും സമാന്തയും. കഴിഞ്ഞ മാസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇരുവര്‍ക്കും ആശംസകൾ നേർന്ന് പ്രേക്ഷകരും എത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ഒരു പ്രണയചിത്രം വൈറലാകുന്നു.

വിവാഹത്തിന് മുന്നോടിയായുള്ള പ്രണയദിനത്തിൽ ഇരുവരും ഒരുമിച്ചായിരുന്നു. വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതിനിടെയുള്ള ഒരു ചിത്രമാണ് സമാന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ലവ് ഓഫ് മൈ ലൈഫ് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

samatha-love-1

പ്രണയം ഇങ്ങനെയായിരിക്കണമെന്നും ഇരുവരും ജീവിതകാലം മുഴുവൻ ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെയെന്നും ആരാധകർ ചിത്രത്തിന് താഴെ അഭിപ്രായം രേഖപ്പെടുത്തി.