തുടർച്ചയായി ഹിറ്റ് ചിത്രങ്ങളുടെ ഘോഷയാത്ര തീർക്കുന്ന മലയാളത്തിന്റെ യുവതാരം നിവിൻ പോളി പുതിയ ഗെറ്റപ്പിൽ. മുടി പിന്നിലേക്ക് നീട്ടി ബാൻഡ് കൊണ്ട് ഒതുക്കി താടിയും നീട്ടിയാണ് താരം വിക്രം നായകനായ ഇരുമുഗൻ എന്ന തമിഴ് ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിനെത്തിയത്.
നിവിൻ അടുത്ത് തന്നെ രണ്ടു തമിഴ് സിനിമകൾക്ക് കരാറൊപ്പിട്ടേക്കുമെന്നും അതിനായാണ് പെട്ടെന്നുള്ള ചെന്നൈ സന്ദർശനമെന്നുമാണ് കോളിവുഡിൽ നിന്നുള്ള വാർത്തകൾ. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘സഖാവ്’ എന്ന ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിക്കുന്നത്. പിന്നാലെ അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിൻ എത്തും. അതിനു ശേഷമാവും തമിഴിലേക്ക് പോവുകയെന്നാണ് സൂചന.
താരത്തിന്റെ പുതിയ ലുക്കും ഇൗ ചിത്രങ്ങളിലേതോ ഒന്നിനു വേണ്ടിയാണെന്നുള്ളതാണ് അണിയറ സംസാരം. ഇതിനു മുമ്പ് പ്രേമം സിനിമയ്ക്കായി നിവിൻ താടി വളർത്തിയിരുന്നെങ്കിലും മുടി വളർത്തുന്നത് ഇതാദ്യമാമാണ്.