തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായി. കരുണാനിധിയുടെ പേരക്കുട്ടിയാണ് വരൻ. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് അക്ഷിതയുടെ വരനായ മനു രഞ്ജിത്.
Vikram's Daughter Wedding Invitation
പ്രമുഖ ബേക്കറി ശൃംഖലയായ സികെ ബേക്കറിയുടെ ഉടമയാണ് മനുവിന്റെ പിതാവ് രംഗനാഥന്‍. കഴിഞ്ഞ വർഷം ജൂലൈ പത്തിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹ നിശ്ചയം നടന്നിരുന്നു.
വിക്രമിന്റെ ഭാര്യ ഷൈലജ ബാലകൃഷ്ണന്‍ മലയാളിയാണ്. തലശേരി സ്വദേശിയായ ഷൈലജയെ ഗുരുവായൂരില്‍ വച്ചാണ് വിക്രം വിവാഹം ചെയ്തത്. അക്ഷിതയെ കൂടാതെ ധ്രുവ് എന്നൊരു മകനും വിക്രം-ഷൈലജാ ദമ്പതികള്‍ക്കുണ്ട്.
വിജയ് ചന്ദർ ഒരുക്കുന്ന സ്കെച്ച്, ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരം എന്നിവയാണ് വിക്രത്തിന്റെ പുതിയ ചിത്രങ്ങൾ.