Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു’; ജാമിയയ്ക്കൊപ്പം സൗബിൻ

soubin-jamiya

സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ സൗബിന്‍ സാഹിർ വിവാഹിതനാകുന്നു. ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സൗബിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞു എന്നായിരുന്നു ജാമിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സൗബിൻ കുറിച്ചത്.

കോഴിക്കോട് സ്വദേശിയാണ് ജാമിയ. ദുബായില്‍ പഠിച്ചു വളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു.

സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ ഇക്കൊല്ലമിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്.

2003–ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിൻ ഫാസിൽ, സിദ്ദിഖ്, റാഫി മെക്കാർട്ടിൻ, പി സുകുമാർ, രാജീവ് രവി, അമൽ നീരദ് എന്നിവരുടെ അസോസ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.