നടി നമിത വിവാഹിതയാകുന്നു. ബിഗ്ബോസ് താരം റൈസയാണ് നമിതയുടെ വിവാഹം ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. വീർ (വീരേന്ദ്ര ചൗദരി) ആണ് വരൻ. നവംബർ 24ന് ഇരുവരുടെയും വിവാഹം നടക്കും.
തമിഴ് സിനിമയില്‍ ഒരുകാലത്ത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നടി നമിത ശരീരത്തിൽ അമിതമായ വണ്ണംവച്ചതിനെ തുടർന്ന് സിനിമാരംഗത്തുനിന്നും വിട്ടുനിന്നിരുന്നു. പിന്നീട് വണ്ണം കുറഞ്ഞ് സിനിമയില്‍ രണ്ടാംവരവ് അറിയിച്ചു.
മൂന്നുവർഷങ്ങൾക്ക് ശേഷം നടി പുലിമുരുകനിലൂടെ സിനിമയിൽ സജീവമായി. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്.