സമാന്തയ്ക്കെന്താ പ്രേമത്തിൽ കാര്യം

സമാന്തയും നാഗചൈതന്യയും പ്രണയത്തിലാണെന്നും ഇരുവരുെടയും വിവാഹം അടുത്തവർഷം ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ രണ്ടുപേരും മൗനംപാലിക്കുകയാണ് ചെയ്തത്. മാത്രമല്ല പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ച് കാണാനും ഇടയായി.

ഇപ്പോഴിതാ സമാന്തയുടെ ഒരു ട്വീറ്റ് ആണ് ആരാധകരിൽ പുതിയ സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. നാഗ ചൈതന്യ നായകനാകുന്ന പ്രേമം സിനിമ അടുത്ത മാസം റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തിയതി നാഗ ചൈതന്യ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് സമാന്ത ഷെയർ ചെയ്യുകയും ചെയ്തു. വെറുതെ അല്ല, ഹൃദയത്തിന്റെ ഇമോജിയാണ് നടി ഇതിനായി തിരഞ്ഞെടുത്തത്.

ഈ ട്വീറ്റ് ഇരുവരുടെയും പ്രണയം വ്യക്തമാക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്.