പ്രകാശ് രാജ്, അശോക് സെൽവൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പ്രിയദർശൻ ചിത്രം സില സമയങ്ങളിൽ ട്രെയിലർ പുറത്തിറങ്ങി. ഒരു ലാബില്‍ എച്ച്‌ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുക്കം കണ്ണു നിറയ്ക്കുകയും ചെയ്യുന്ന ചിത്രമാണ് ‘സില സമയങ്ങളിൽ’.
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനായി മത്സരിച്ച ചിത്രം കൂടിയാണിത്. പ്രഭുദേവയും സംവിധായകന്‍ എ എല്‍ വിജയ്‌യും ചേര്‍ന്നാണ് സില സമയമങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ. ഇളയരാജയാണ് സംഗീതം.