ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ബി​ഗ് ബോസ് സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ. ‘‘മനുഷ്യനാകണം...മനുഷ്യനാകണം...പണ്ടേ തള്ളി കളഞ്ഞതാണ് ..ഒരോർമപെടുത്തൽ മാത്രം.’’–അഖിൽ മാരാർ സമൂഹമാധ്യമത്തിൽ കുറിച്ചു. വിനായകനെതിരെ വലിയ പ്രതിഷേധമാണ് വിവിധകോണുകളില്‍ നിന്നും ഉയരുന്നത്. വിനായകനെതിരെ നടപടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ബി​ഗ് ബോസ് സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ. ‘‘മനുഷ്യനാകണം...മനുഷ്യനാകണം...പണ്ടേ തള്ളി കളഞ്ഞതാണ് ..ഒരോർമപെടുത്തൽ മാത്രം.’’–അഖിൽ മാരാർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതോടൊപ്പം മുൻപ് വിനായകൻ നടത്തിയ മീ ടു പരാമർശത്തിൽ അഖിൽ നടത്തിയ പ്രതികരണവും അത് പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിലെ വാർത്തയുടെ സ്ക്രീൻഷോട്ടും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. '‘കൈ വിട്ട ആയുധം, വാ വിട്ട വാക്ക്, ഓർത്താൽ നന്ന്.’’ എന്നായിരുന്നു അന്ന് അഖിലിന്റെ പ്രതികരണം. 

വിനായകനെതിരെ വലിയ പ്രതിഷേധമാണ് വിവിധകോണുകളില്‍ നിന്നും ഉയരുന്നത്. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകി. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

ADVERTISEMENT

ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. 

ADVERTISEMENT

‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– വിനായകന്റെ പരാമർശം.