കേൾക്കുന്ന പോലെ ലളിതമല്ല കിഷോർ കുമാർ പാടിയ ഈ ഗാനം; ജനലക്ഷങ്ങളെ ആവേശം കൊള്ളിച്ച 'രുക് ജാനാ നഹീൻ തൂ'
വിനോദ് ഖന്നയും തനൂജയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇംതിഹാൻ എന്ന ബോളിവുഡ് ചിത്രത്തിൽ കിഷോർ കുമാർ ആലപിച്ച ഒരു ഗാനമുണ്ട്. "രുക് ജാനാ നഹീൻ തൂ കഹീ ഹാർ കേ കാടോം കേ ചൽകെ മിലേംഗെ സായേ ബഹാർ കേ" ഈ ഗാനം ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥി പാടുന്നതു കണ്ട് ആ വേദിയിലുണ്ടായിരുന്ന വിനോദ് ഖന്നയുടെ മകനും
വിനോദ് ഖന്നയും തനൂജയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇംതിഹാൻ എന്ന ബോളിവുഡ് ചിത്രത്തിൽ കിഷോർ കുമാർ ആലപിച്ച ഒരു ഗാനമുണ്ട്. "രുക് ജാനാ നഹീൻ തൂ കഹീ ഹാർ കേ കാടോം കേ ചൽകെ മിലേംഗെ സായേ ബഹാർ കേ" ഈ ഗാനം ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥി പാടുന്നതു കണ്ട് ആ വേദിയിലുണ്ടായിരുന്ന വിനോദ് ഖന്നയുടെ മകനും
വിനോദ് ഖന്നയും തനൂജയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇംതിഹാൻ എന്ന ബോളിവുഡ് ചിത്രത്തിൽ കിഷോർ കുമാർ ആലപിച്ച ഒരു ഗാനമുണ്ട്. "രുക് ജാനാ നഹീൻ തൂ കഹീ ഹാർ കേ കാടോം കേ ചൽകെ മിലേംഗെ സായേ ബഹാർ കേ" ഈ ഗാനം ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥി പാടുന്നതു കണ്ട് ആ വേദിയിലുണ്ടായിരുന്ന വിനോദ് ഖന്നയുടെ മകനും
വിനോദ് ഖന്നയും തനൂജയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇംതിഹാൻ എന്ന ബോളിവുഡ് ചിത്രത്തിൽ കിഷോർ കുമാർ ആലപിച്ച ഒരു ഗാനമുണ്ട്.
"രുക് ജാനാ നഹീൻ തൂ കഹീ ഹാർ കേ
കാടോം കേ ചൽകെ മിലേംഗെ സായേ ബഹാർ കേ"
ഈ ഗാനം ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥി പാടുന്നതു കണ്ട് ആ വേദിയിലുണ്ടായിരുന്ന വിനോദ് ഖന്നയുടെ മകനും ബോളിവുഡ് താരവുമായ അക്ഷയ് ഖന്ന നിറമിഴികളോടെ പറഞ്ഞു, 'ഇതായിരുന്നു, അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം എന്ന്'! ഇന്ത്യൻ ചലച്ചിത്രലോകത്തെ എക്കാലത്തെയും അതുല്യ ഗായകനായ കിഷോർ കുമാർ പാടിയ ഈ ഗാനം എത്രയോ മനസുകളെ ജീവിതത്തിലേക്ക് വാശിയോടെ തിരിച്ചു നടത്തിയിരിക്കുന്നു! "പരാജയപ്പെട്ടെന്നു കരുതി നിന്നു പോകരുത്... മുള്ളുകൾക്കു മുകളിലൂടെ നടന്നെങ്കിലേ വസന്തത്തിന്റെ തണൽ ലഭിക്കൂ..." ഇനിയെന്ത് എന്നു വ്യക്തമാകാതെ വഴിമുട്ടി നിന്ന യുവതയ്ക്ക് പ്രതീക്ഷയോടെ മുന്നേറാൻ ആവേശം നൽകിയത് പ്രശസ്തനായ ഉർദു കവിയും ഗാനരചയിതാവുമായ മജിർഹുത് സുൽത്താൻപുരി എഴുതി ലക്ഷ്മീലാൽ–പ്യാരിലാൽ സംഗീതം നൽകിയ 'രുക് ജാനാ നഹീൻ തൂ' എന്ന ഈ ഗാനമായിരുന്നു. രസകരമായ ഒരുപാടു കഥകളുണ്ട് ഈ ഗാനത്തിനൊപ്പം പറയാനും ഓർക്കാനും.
1974ലാണ് 'രുക് ജാനാ നഹീൻ തൂ' എന്ന ഗാനം പുറത്തിറങ്ങിയത്. അസ്വസ്ഥതയുടെ കാലഘട്ടമായിരുന്നു അത്. രാഷ്ട്രീയമായും സാമ്പത്തികമായും രാജ്യം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന നാളുകളായിരുന്നു അത്. എന്തു ചെയ്യണമെന്നറിയാതെ ഉഴറിനിൽക്കുന്ന യുവജനത... മുന്നിൽ ശൂന്യമായ ഒരു ഭാവി! അവർക്ക് ഈ ഗാനം നൽകിയ ഉണർവും പ്രതീക്ഷയും വാക്കുകളിലൂടെ വിവരിക്കുക പ്രയാസമാകും. ആ കാലഘട്ടത്തിലെ യുവജനതയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചം വീശിയ ഗാനമായിരുന്നു അത്. ഇന്നത്തെ അത്രയൊന്നും വിനോദവ്യവസായം വളരാത്ത കാലമായിട്ടു പോലും ഈ ഗാനം രാജ്യമെമ്പാടും തരംഗമായി. പ്രവർത്തിക്കൂ, മുന്നേറൂ... എന്ന ഗാനത്തിലെ ആശയം ഒരുപാടു ജീവിതങ്ങളെ മാറ്റി മറിച്ചു. നിങ്ങളുടെ വഴി ശരിയാണെങ്കിൽ, കർമം ശുദ്ധമാണെങ്കിൽ നിങ്ങളുടെ പ്രയത്നങ്ങൾ വിജയത്തിലെത്തുമെന്ന് ഒരു മന്ത്രം പോലെ ഈ പാട്ടിനൊപ്പം യുവജനങ്ങൾ ഏറ്റുപാടി.
ഇതിഹാസ ഗായകൻ കിഷോർ കുമാറാണ് ഈ ഗാനം ആലപിച്ചത്. നൂറു ശതമാനവും പാട്ടിൽ അലിഞ്ഞ്, ഓരോ വരികളുടെയും അർത്ഥം ശബ്ദത്തിൽ പ്രതിഫലിപ്പിച്ചാണ് കിഷോർ കുമാറിന്റെ ആലാപനം. വളരെ ബുദ്ധിമുട്ടാണ് ഈ പാട്ടു പാടാൻ! പക്ഷേ അനായാസമായി കിഷോർ കുമാർ പാടുന്നതു കേട്ടാൽ എത്ര ലളിതമാണീ പാട്ടെന്നു തോന്നിപ്പോകും. ഇതിനകത്തെ ഫ്ലൂയിഡിറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
'രുക് ജാനാ നഹീൻ തൂ' എന്ന ഗാനത്തിന്റെ ഓർക്കസ്ട്രൈസേഷനും പശ്ചാത്തലസംഗീതവും വളരെയേറെ വിശേഷപ്പെട്ടതാണ്. പലപ്പോഴും പാട്ടുകൾ ആസ്വദിക്കുമ്പോൾ പലരും വിസ്മരിക്കുന്ന സംഗതികളാണ് ഇവ. കിഷോർകുമാർ പാടി, മുഹമ്മദ് റാഫി പാടി, യേശുദാസ് പാടി.... വളരെ മനോഹരമായിരുന്നു എന്നിങ്ങനെ പറയുമ്പോൾ, അതിനു പിറകിൽ ആഘോഷിക്കപ്പെടാതെ പോകുന്ന നിരവധി സംഗീതജ്ഞരുണ്ടെന്ന വസ്തുത പലരും മറക്കും. ഒരു കൂട്ടായ്മയിലൂടെയാണ് നല്ലൊരു ഗാനം ജനിക്കുന്നത്. പാട്ടിനു പിന്നിൽ സൗണ്ട് റെക്കോഡിസ്റ്റ്, കണ്ടക്ടർ, മ്യൂസിക് അറേഞ്ചർ, സ്റ്റുഡിയോ ടെക്നീഷ്യൻസ് എന്നിങ്ങനെ നിരവധി പേരുണ്ട്. ഇവരുടെ കൂട്ടായ്മയിലൂടെയാണ് നല്ലൊരു ഗാനം ജനിക്കുന്നത്. നല്ല ഗാനരചയിതാക്കളും സംഗീത സംവിധായകരും മാത്രം പോരാ; അതിമനോഹരമായി സംഗീതോപകരണങ്ങൾ വായിക്കുന്നവരും നല്ല സ്റ്റുഡിയോയും പ്രതിഭാധനനായ റെക്കോർഡിസ്റ്റ്, മ്യൂസിക് അറേഞ്ചർ എന്നിവരും കൂടി ചേർന്നാലെ ഒരു പാട്ട് മികവുള്ളതാകൂ.
'രുക് ജാനാ നഹീൻ തൂ' എന്ന ഈ ഗാനത്തിൽ രണ്ട് ഉപകരണങ്ങൾ വളരെയധികം പ്രാധാന്യത്തോടുകൂടി ഉപയോഗിച്ചിട്ടുണ്ട്– ഗിറ്റാറും, സാക്സോഫോണും. അതിപ്രശസ്തനായ ഗോവൻ സാക്സോഫോണിസ്റ്റായിരുന്ന റോബർട്ട് കർദോസയാണ് ഈ പാട്ടിനായി സാക്സോഫോണിൽ ഇന്ദ്രജാലം തീർത്തത്. അദ്ദേഹത്തിന്റെ മാന്ത്രികത മുഴുവൻ ഈ പാട്ടിലേക്ക് ആവാഹിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഈ ഗാനത്തിനായി ഗിറ്റാർ വായിച്ചതും ഒരു പ്രതിഭയായിരുന്നു. ലക്ഷ്മികാന്ത്–പ്യാരേലാൽ ജോഡിയിലെ പ്യാരേലാലിന്റെ ഇളയ അനുജൻ ഗോരഖ് ശർമ്മ! ആകാശവാണിയിൽ എ പ്ലസ് സ്റ്റാറ്റസിലുള്ള മൂന്നു സംഗീത വിദ്വാന്മാരിൽ ഒരാളായിരുന്നു ഗോരഖ് ശർമ്മ. അന്തർമുഖനായിരുന്നു അദ്ദേഹം. സംഗീതത്തിൽ മാത്രം ലയിച്ച് ആലപിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ ഒരു മഹാപ്രതിഭ!
1980ൽ റിലീസ് ചെയ്ത കർസ് (Karz) എന്ന സിനിമയുടെ തീം മ്യൂസിക് ചെയ്തത് ഗോരഖ് ശർമയായിരുന്നു. ഋഷി കപൂർ നായകനായ ആ സിനിമ അക്കാലത്തെ ഹിറ്റുകളിലൊന്നായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരുന്നു കർസ്. ചിത്രത്തിന്റെ തീം മ്യൂസിക് തന്നെ ജനങ്ങളെ കോരിത്തരിപ്പിച്ചു. അതിന്റെ മുഴുവൻ അംഗീകാരവും ഗോരഖ് ശർമയ്ക്കായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ഒരു പരിപാടിയിൽ വച്ച് ഋഷി കപൂർ ഗോരഖ് ശർമയെ ആദരപൂർവം പരിചയപ്പെടുത്തിയതു പോലും കർസിന്റെ തീം മ്യൂസിക് ചെയ്ത വ്യക്തി എന്നായിരുന്നു. ആ തീം മ്യൂസിക് തന്റെ കരിയറിന് ഏറെ ഗുണം ചെയ്തെന്നും ഋഷികപൂർ അന്ന് പറഞ്ഞു. ഗോരഖ് ശർമയെക്കുറിച്ച് ആവേശപൂർവം ഋഷി കപൂർ പറഞ്ഞ വാക്കുകൾ കൂപ്പുകൈകളോടെയാണ് തൊട്ടുപിന്നിൽ നിന്നു കൊണ്ട് അദ്ദേഹം കേട്ടത്. അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന കൃശഗാത്രനായ വയോധികനിലേക്ക് പെട്ടെന്ന് സദസിന്റെ ശ്രദ്ധ തിരിഞ്ഞു. അവരെ അമ്പരപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആസ്വാദകരെ ആവേശത്തിലാക്കിയ ആ തീം മ്യൂസിക് അദ്ദേഹം ഗിറ്റാറിൽ വായിച്ചു. ഋഷി കപൂറിന്റെ വാക്കുകളും ഗോരഖ് ശർമയുടെ ഗിറ്റാർ വായനയും പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗോരഖ് ശർമ എന്ന പേര് തരംഗമായി. 2018 ജനുവരി 26ന് ഗോരഖ് ശർമ അന്തരിച്ചു. അദ്ദേഹം ഈ ലോകത്തു നിന്നു വിട പറഞ്ഞതിനു ശേഷമാണ് ജനലക്ഷങ്ങൾ ആഘോഷിച്ച പല സിഗ്നേച്ചർ ട്യൂണുകൾക്കു പിന്നിലെ പ്രതിഭ ഗോരഖ് ശർമയായിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞത്. നൈറ്റ് ഇൻ ലണ്ടൻ, ഫർസ് എന്നീ ചിത്രങ്ങൾ ഉദാഹരണങ്ങൾ മാത്രം.
റോബർട്ട് കർദോസ, ഗോരഖ് ശർമ എന്നിവരെപ്പോലുള്ള പ്രതിഭകളുടെ അതുല്യ സംഗമമാണ് 'രുക് ജാനാ നഹീൻ തൂ' എന്ന ഗാനത്തെ കാലാതീതമാക്കിയത്. ലോകത്ത് എവിടെ ചെന്നാലും 'രുക് ജാനാ നഹീൻ തൂ' എന്ന പാട്ട് ഒന്ന് മൂളിക്കൊടുത്താൽ, ബാക്കി പാടാൻ നിരവധി പേരുണ്ടാകും. അത്രത്തോളം ജനഹൃദയങ്ങളിൽ ഈ പാട്ടുണ്ട്. ഇതുവരെ നിങ്ങൾ ഈ ഗാനം കേട്ടിട്ടില്ലെങ്കിൽ ഒന്നു കേട്ടു നോക്കൂ. വർഷങ്ങളെത്ര കഴിഞ്ഞാലും ഈ ഗാനം ഇന്നും നിത്യഹരിതമായി നിലനിൽക്കുന്നതിന്റെ കാരണമന്തെന്ന് തീർച്ചയായും മനസിലാകും.