‘നിങ്ങളെന്താ സിനിമാപ്പാട്ടെഴുതാന്‍ നോക്കിയതാണോ’; അന്ന് ഭാര്യയുടെ ചോദ്യം കേട്ട് കടമ്മനിട്ട പൊട്ടിച്ചിരിച്ചു, പക്ഷേ
കുറത്തിയെയും കാട്ടാളനെയുമൊക്കെ കവിതയുടെ കളത്തിലെത്തിച്ച് തുള്ളി ഉറയിച്ച കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍. പന്തംപോല്‍ ജ്വലിക്കുന്ന എത്രയോ കവിതകളാണ് മലയാളിയുടെ നെഞ്ചിലേക്ക് കോരിയിട്ടത്. മലയാള കവിതയുടെ ആധുനിക ഘട്ടത്തെ ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു കവി നമുക്കുണ്ടാകില്ല. വാക്കുകളുടെ കരുത്തും
കുറത്തിയെയും കാട്ടാളനെയുമൊക്കെ കവിതയുടെ കളത്തിലെത്തിച്ച് തുള്ളി ഉറയിച്ച കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍. പന്തംപോല്‍ ജ്വലിക്കുന്ന എത്രയോ കവിതകളാണ് മലയാളിയുടെ നെഞ്ചിലേക്ക് കോരിയിട്ടത്. മലയാള കവിതയുടെ ആധുനിക ഘട്ടത്തെ ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു കവി നമുക്കുണ്ടാകില്ല. വാക്കുകളുടെ കരുത്തും
കുറത്തിയെയും കാട്ടാളനെയുമൊക്കെ കവിതയുടെ കളത്തിലെത്തിച്ച് തുള്ളി ഉറയിച്ച കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍. പന്തംപോല്‍ ജ്വലിക്കുന്ന എത്രയോ കവിതകളാണ് മലയാളിയുടെ നെഞ്ചിലേക്ക് കോരിയിട്ടത്. മലയാള കവിതയുടെ ആധുനിക ഘട്ടത്തെ ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു കവി നമുക്കുണ്ടാകില്ല. വാക്കുകളുടെ കരുത്തും
കുറത്തിയെയും കാട്ടാളനെയുമൊക്കെ കവിതയുടെ കളത്തിലെത്തിച്ച് തുള്ളി ഉറയിച്ച കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍. പന്തംപോല്‍ ജ്വലിക്കുന്ന എത്രയോ കവിതകളാണ് മലയാളിയുടെ നെഞ്ചിലേക്ക് കോരിയിട്ടത്. മലയാള കവിതയുടെ ആധുനിക ഘട്ടത്തെ ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു കവി നമുക്കുണ്ടാകില്ല. വാക്കുകളുടെ കരുത്തും താളത്തിലെ ചടുലതയുമൊക്കെ ആ ഘനശബ്ദത്തിലൂടെ പുറത്തു വന്നപ്പോള്‍ അത് മലയാളിയുടെ ചോരപ്പുഴയിലൊരു ഊര്‍ജമായി.
കവിതയുടെ വെണ്ണിലാപ്പാല്‍ക്കുടം തുറന്നു തരുമ്പോഴും വയലാറും ഒഎന്‍വിയുമടക്കമുള്ള കവികള്‍ തേനൂറുന്ന നല്ല ഒന്നാന്തരം സിനിമാപ്പാട്ടുകളും എഴുതിയിരുന്നു. കടമ്മനിട്ടയും അങ്ങനൊരു സിനിമാഗാനം എഴുതാന്‍ ആഗ്രഹിച്ചിരുന്നോ?
മലയാളിക്ക് അത്ര കേട്ടു പരിചയമില്ലാത്ത കടമ്മനിട്ട രാമകൃഷ്ണന്‍ എന്നൊരു സിനിമാക്കാരനുമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനും ജോണ്‍ ഏബ്രഹാമും അടക്കമുള്ള സംവിധായകരുമായി അടുത്തിടപെടുമ്പോഴും അവരുടെ സിനിമ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായി മാറുമ്പോഴും കവി സിനിമ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അഭിനയിക്കാനായിരുന്നെങ്കില്‍ എത്ര അവസരങ്ങള്‍, പാട്ടെഴുതാനായിരുന്നെങ്കില്‍ അതിലും എത്രയോ അവസരങ്ങള്‍. കവിയ്ക്ക് കവിയായി തന്നെ ജീവിക്കുവാനായിരുന്നു ഇഷ്ടം.
എങ്കിലും സിനിമാപ്പാട്ടെഴുതാന്‍ ആഗ്രഹിച്ച ചില നാളുകള്‍ കടമ്മനിട്ടയുടെ ജീവിതത്തിലുമുണ്ട്. ആ കാലം ഇന്നും പടയണി തുള്ളുന്നുണ്ട് സഹധര്‍മിണി ശാന്ത കടമ്മനിട്ടയില്‍. ഒരിക്കല്‍ തിരുവനന്തപുരത്തൊരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി കവിയും ഭാര്യ ശാന്തയും കൂടി ഒഎന്‍വി കുറുപ്പിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഉച്ച കഴിഞ്ഞ് പുതിയ ഗാനത്തിന്റെ റെക്കോഡിങ്ങിനു പോകണം എന്ന് ഒഎന്‍വി പറഞ്ഞതോടെ കടമ്മനിട്ട നേരത്തേ തന്നെ അവിടം വിട്ടിറങ്ങി. തിരിച്ചു വരും വഴി കാറിലിരുന്ന കടമ്മനിട്ട ഒഎന്‍വി കുറുപ്പിനെക്കുറിച്ച് വാചാലനായി. അതോടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍ ഒഎന്‍വിയുടെ സിനിമ പാട്ടുകളും മൂളി തുടങ്ങി. 'കണ്ടോ, സിനിമാപ്പാട്ടെഴുതിയാലുള്ള കൊണം കണ്ടോ, എല്ലാവനും ഇങ്ങനെ പാടി നടക്കും.' ശാന്ത കേള്‍ക്കാനായി കവി പറഞ്ഞു. എന്നാ പിന്നെ നിങ്ങളൊന്ന് എഴുതി നോക്കെന്നായി ശാന്ത. ഒന്നു മൂളി തിരിഞ്ഞ് കടമ്മനിട്ട ശാന്തയെ നോക്കി.
'എനിക്കീ സിനിമാപ്പാട്ടൊന്നും വഴങ്ങുമെന്ന് തോന്നുന്നില്ല.' കഞ്ഞി കോരി കുടിക്കുന്നതിനിടയിലാണ് കടമ്മനിട്ട ശാന്തയ്ക്ക് അതിനുള്ള മറുപടി നല്‍കിയത്. 'നിങ്ങളത് ഇതുവരെ കളഞ്ഞില്ലേ' എന്ന് ശാന്ത അടക്കം പറഞ്ഞതോടെ കവി വീണ്ടും ശാന്തയെ കണ്ണുരുട്ടി നോക്കി.
'ശാന്തേ.. എടീ ശാന്തേ...' ഒന്നും എഴുതാതെ വച്ചിരിക്കുന്ന പേപ്പറിനേയും മൂടി മാറ്റാത്ത പേനയേയും സാക്ഷിയാക്കി കടമ്മനിട്ട നീട്ടി വിളിച്ചു. ചൂടുവെള്ളവുമായി ശാന്ത ഓടി എത്തി. വെള്ളം കുടിച്ച് കടമ്മനിട്ട എഴുന്നേറ്റു. 'ലൈറ്റണച്ചേക്ക് നമുക്ക് കിടക്കാം' എന്നു പറഞ്ഞു. അക്ഷരം പതിയാത്ത പേപ്പറും പിണങ്ങി ഇരുന്ന പേനയും എടുത്ത് മാറ്റി വയ്ക്കുമ്പോഴായിരുന്നു ശാന്തയുടെ ചോദ്യം, 'ഒന്നും എഴുതിയില്ലല്ലോ, നിങ്ങളെന്താ സിനിമാപ്പാട്ടെഴുതാന്‍ നോക്കിയതാണോ...' കടമ്മനിട്ട പൊട്ടിച്ചിരിച്ചു. 'സിനിമാപ്പാട്ടെഴുതാന്‍ അദ്ദേഹം ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്.' ശാന്ത കടമ്മനിട്ട പറയുന്നു.
1983ല്‍ പുറത്തിറങ്ങിയ 'നോക്കുകുത്തി' എന്ന ചിത്രത്തില്‍ കടമ്മനിട്ട അഭിനയിച്ചിരുന്നു. അക്കാലത്ത്, നടന്‍ മുരളി കടമ്മനിട്ടയുടെ വള്ളിക്കോട്ടെ വീട്ടിലെത്തി. നടനായി തിളങ്ങിയ കടമ്മനിട്ടയെ വാനോളം ഉയര്‍ത്തി. 'കൊച്ചാട്ടന്‍ ഇനി ഒരു പടത്തില്‍ പാട്ടു കൂടി എഴുതണം.' മുരളി ഉള്ളിലെ പൂതി പറഞ്ഞു. 'അതൊന്നും നമുക്ക് ശരിയാകില്ല,' കടമ്മനിട്ട മുരളിയോട് മുഖം തിരിച്ചു.
ഉച്ചയ്ക്ക് വിഭവങ്ങള്‍ ഓരോന്നായി ശാന്ത പാത്രത്തിലേക്ക് വിളമ്പുമ്പോള്‍ മുരളി അടുക്കളയിലേക്കെത്തി. 'ഇച്ചേയി നമ്മുടെ കൊച്ചാട്ടനെ കൊണ്ട് ഒരു പടത്തില്‍ പാട്ടെഴുതിക്കണം.' മുരളിയുടെ പറച്ചില്‍ കേട്ടതോടെ ശാന്തയുടെ മറുപടി ഉടനടി വന്നു. 'നിങ്ങളൊക്കെ ഒന്നു പറഞ്ഞു നോക്കടാ...'
ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പാത്രത്തിലേക്ക് കറികള്‍ ഓരോന്നായി ശാന്ത വിളമ്പി. 'നിങ്ങള് സിനിമാപ്പാട്ടെഴുതാന്‍ മുരളിയും പറയുന്നു,' വിളമ്പുന്നതിനിടയില്‍ ശാന്തയുടെ പറച്ചില്‍ കവിയ്ക്ക് അത്ര സുഖിച്ചില്ല. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നുമുള്ള ഭാവത്തില്‍ എല്ലാം കൂട്ടിക്കുഴച്ച് മുരളി കഴിക്കാന്‍ തുടങ്ങി. 'എന്തിനാടീ ഇത്രയും വിഭവം' എന്ന കടമ്മനിട്ടയുടെ പതിവില്ലാത്ത ചോദ്യം കേട്ട് ശാന്ത ഞെട്ടി നിന്നു. 'നിങ്ങക്ക് കഴിക്കാന്‍ ഇത്രയുമൊക്കെ വേണ്ടേ...' ശാന്ത മറുപടി പറഞ്ഞു. 'ശരിയാ എനിക്ക് കഴിക്കേണ്ടത് ഇങ്ങനെ വിഭവ സമൃദ്ധമായിട്ടാ, എഴുതേണ്ടതും അങ്ങനെ തന്നെ...' അര്‍ഥംവച്ചുള്ള ആ മറുപടി കേട്ടതില്‍ പിന്നെ ഭര്‍ത്താവിനോട് സിനിമാഗാനം എഴുതുന്നതിനെക്കുറിച്ച് താന്‍ ചോദിച്ചിട്ടില്ലെന്ന് ശാന്ത പറയുന്നു.
പാട്ടെഴുത്ത് കടമ്മനിട്ടയ്ക്ക് വഴങ്ങില്ലായിരുന്നുവെന്ന് കരുതാന്‍ വരട്ടെ. നല്ല അസല്‍ ഗാനങ്ങള്‍ എഴുതിയ ചരിത്രവും കടമ്മനിട്ടക്കുണ്ട്. 1967 കാലഘട്ടം. കടമ്മനിട്ടയിലെ ചെറുപ്പക്കാരെല്ലാം ചേര്‍ന്ന് രൂപീകരിച്ച കടമ്മനിട്ട കലാവേദിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച 'യുദ്ധകാണ്ഡം' എന്ന നാടകത്തില്‍ ഗാനങ്ങളെഴുതിയത് മലയാളത്തിന്റെ പ്രിയ കവിയായിരുന്നു. നാടകം എഴുതി സംവിധാനം ചെയ്തതാകട്ടെ പ്രശസ്ത പടയണി കലാകാരനായ കടമ്മനിട്ട വാസുദേവന്‍പിള്ളയും. 'കൊച്ചാട്ടാ, നാടകത്തിലേക്ക് മൂന്നു പാട്ടുകള്‍ വേണം, ഒന്നു വേഗം എഴുതിക്കാട്ട്' എന്ന് വാസുദേവന്‍ പിള്ള പറഞ്ഞതോടെ കവിക്ക് എതിരു പറയാനൊരു മടി. നാട്ടിലെ ചെറുപ്പക്കാരെല്ലാം പാടാനും അഭിനയിക്കാനുമുണ്ട്. ഇനി ഞാനായിട്ട് മാറിനിന്നെന്ന് തോന്നണ്ട എന്ന ചിന്തയായിരുന്നു കടമ്മനിട്ടക്ക്. നാടകത്തിന്റെ കഥയും ഗാനസന്ദര്‍ഭങ്ങളുമെല്ലാം മനസ്സിലാക്കി. അടുത്ത ദിവസം നാടകം റിഹേഴ്‌സല്‍ നടക്കുന്നിടത്ത് കടമ്മനിട്ട എത്തി. മൂന്നു പാട്ടുകള്‍ നീട്ടി...
ഒന്ന്,
'രാജകുമാരി രാജകുമാരി നീ വന്നല്ലോ
താമര ഇതളുകള്‍ ചൂടി നീ വന്നല്ലോ
നിറതാലങ്ങള്‍ നിരത്തി ഇരുപ്പൂ
നിറകുടമേന്തും പെണ്‍മണികള്‍
കളഭികൈയുകള്‍ കരിവളകൂട്ടി
താളം തുള്ളുമ്പോള്‍
നീര്‍മിഴി ഇളകും നിമിഷങ്ങളില്‍
ഞാന്‍ നിര്‍വൃതി കൊള്ളുമ്പോള്‍
രാജകുമാരി നീ വന്നല്ലോ...'
രണ്ട്,
'പൂക്കൈതയ്ക്കുള്ളിലെ
പുളകാങ്കുരങ്ങളെ
പുഞ്ചിരിച്ചെത്തും പുലര്‍ കാലമല്ലേ
മുള്‍വേലികെട്ടില്‍ മയങ്ങുമ്പോള്‍
മുഗ്ധ പ്രകാശം കൈനീട്ടുന്നു
ചലനലയനത്തിന്‍ വിലാസ ലാസ്യങ്ങളില്‍
കൊഞ്ചും ചിലങ്ക കിലുങ്ങുന്നു...'
മൂന്ന്,
'കളിത്തോഴാ കളിത്തോഴാ
എന്‍മണിയറയില്‍ ഊഞ്ഞാലു കെട്ടും കളിത്തോഴാ...'
(ഗാനങ്ങള്‍ പൂര്‍ണമല്ല)
ഗാനഭൂഷണം മാസ്റ്റര്‍ തങ്കപ്പനായിരുന്നു സംഗീതം. നിരവധി വേദികളില്‍ ഈ നാടകം അരങ്ങേറി. ചില വേദികളിലൊക്കെ കടമ്മനിട്ട വാസുദേവന്‍ പിള്ള തന്നെ 'രാജകുമാരി രാജകുമാരി' എന്ന ഗാനം ആലപിക്കുകയും ചെയ്തു.