കഴിഞ്ഞയാഴ്ച ഇറ്റലിയിലെ ലൂക്കാ സമ്മര്‍ ഫെസ്റ്റില്‍ ഷര്‍ട്ടൂരിയെറിഞ്ഞ് ജസ്റ്റിന്‍ ബീബര്‍ വീണ്ടുമെത്തിയപ്പോള്‍, ആ മാസ്മര സംഗീതത്തിനു മുന്നില്‍ ലോകം ഇളകിമറിഞ്ഞു. അസുഖം മൂലം രണ്ടു മാസമായി പൂര്‍ണവിശ്രമത്തിലായിരുന്ന പോപ്പ് താരം തന്റെ ജൈത്രയാത്രയുടെ രണ്ടാം ഇന്നിങ്‌സ് പ്രഖ്യാപിക്കുകയായിരുന്നു അവിടെ.

കഴിഞ്ഞയാഴ്ച ഇറ്റലിയിലെ ലൂക്കാ സമ്മര്‍ ഫെസ്റ്റില്‍ ഷര്‍ട്ടൂരിയെറിഞ്ഞ് ജസ്റ്റിന്‍ ബീബര്‍ വീണ്ടുമെത്തിയപ്പോള്‍, ആ മാസ്മര സംഗീതത്തിനു മുന്നില്‍ ലോകം ഇളകിമറിഞ്ഞു. അസുഖം മൂലം രണ്ടു മാസമായി പൂര്‍ണവിശ്രമത്തിലായിരുന്ന പോപ്പ് താരം തന്റെ ജൈത്രയാത്രയുടെ രണ്ടാം ഇന്നിങ്‌സ് പ്രഖ്യാപിക്കുകയായിരുന്നു അവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞയാഴ്ച ഇറ്റലിയിലെ ലൂക്കാ സമ്മര്‍ ഫെസ്റ്റില്‍ ഷര്‍ട്ടൂരിയെറിഞ്ഞ് ജസ്റ്റിന്‍ ബീബര്‍ വീണ്ടുമെത്തിയപ്പോള്‍, ആ മാസ്മര സംഗീതത്തിനു മുന്നില്‍ ലോകം ഇളകിമറിഞ്ഞു. അസുഖം മൂലം രണ്ടു മാസമായി പൂര്‍ണവിശ്രമത്തിലായിരുന്ന പോപ്പ് താരം തന്റെ ജൈത്രയാത്രയുടെ രണ്ടാം ഇന്നിങ്‌സ് പ്രഖ്യാപിക്കുകയായിരുന്നു അവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞയാഴ്ച ഇറ്റലിയിലെ ലൂക്കാ സമ്മര്‍ ഫെസ്റ്റില്‍ ഷര്‍ട്ടൂരിയെറിഞ്ഞ് ജസ്റ്റിന്‍ ബീബര്‍ വീണ്ടുമെത്തിയപ്പോള്‍, ആ മാസ്മര സംഗീതത്തിനു മുന്നില്‍ ലോകം ഇളകിമറിഞ്ഞു. അസുഖം മൂലം രണ്ടു മാസമായി പൂര്‍ണവിശ്രമത്തിലായിരുന്ന പോപ്പ് താരം തന്റെ ജൈത്രയാത്രയുടെ രണ്ടാം ഇന്നിങ്‌സ് പ്രഖ്യാപിക്കുകയായിരുന്നു അവിടെ. ഒരിടവേളയ്ക്കു ശേഷം ബീബര്‍ സംഗീതവേദിയില്‍ തിരിച്ചെത്തിയ ചിത്രങ്ങളും വിഡിയോകളും ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ആരാധകരായ ബിലീബേഴ്‌സിന് ഉത്സവമായി.

 

Image Courtesy: Debby Wong/shutterstock
ADVERTISEMENT

ജൂണില്‍ റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ച് ജസ്റ്റിന്‍ ബീബര്‍ മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തിയിരുന്നു. മുഖത്തെ പ്രശ്‌നങ്ങള്‍ക്കു പുറമേ കേള്‍വിയെയും രോഗം ബാധിച്ചേക്കാമെന്ന ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് 'ജസ്റ്റിസ് വേള്‍ഡ് ടൂര്‍' എന്ന ലോക സംഗീത യാത്ര തല്‍ക്കാലം വേണ്ടെന്നുവച്ചു. ടൊറന്റോയിലെ ആദ്യപരിപാടിക്കു മണിക്കൂറുകള്‍ മുന്‍പായിരുന്നു ആരാധകരെ നിരാശയിലാക്കി ബീബറിന്റെ പ്രഖ്യാപനം വന്നത്. അതോടെ ഇന്ത്യയിലെ പരിപാടിയും റദ്ദാക്കുമെന്ന ആശങ്കയിലായി ബീബര്‍ ആരാധകര്‍.

 

എന്നാല്‍ ആരാധകര്‍ ഭയന്ന പോലെ ഒന്നും സംഭവിച്ചില്ല. കനേഡിയന്‍ സംഗീത താരം തന്റെ അലയടിക്കുന്ന പ്രകടനവുമായി ഒക്ടോബര്‍ 18നു തന്നെ ഇന്ത്യയിലെത്തുമെന്നും ഉറപ്പായിരിക്കുന്നു. ബീബര്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ ഡല്‍ഹി ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംഗീത പരിപാടിയുടെ ഇടയ്ക്കു മന്ദഗതിയിലായ ടിക്കറ്റ് വില്‍പനയും കുതിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്യാം. നാലായിരം രൂപ മുതലാണ് നിരക്ക്. 37500 രൂപ കൊടുത്താല്‍ ബീബറിസം തൊട്ടടുത്തുനിന്ന് അറിഞ്ഞ് തുള്ളിച്ചാടി ആസ്വദിക്കാം. കൂടാതെ എക്‌സ്‌ക്ലൂസീവ് ഗിഫ്റ്റുകളും ലഭിക്കും. 4000 രൂപയുടെ ടിക്കറ്റ് അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പരിപാടികളാകും ബീബര്‍ ഈ വര്‍ഷാവസാനത്തോടെ അവതരിപ്പിക്കുക. ദക്ഷിണാഫ്രിക്കയില്‍ മാത്രം രണ്ട് സംഗീത പ്രകടനങ്ങള്‍ നടത്തും. 2023 മാര്‍ച്ച് വരെ 30 രാജ്യങ്ങളിലായി 125ല്‍ ഏറെ പ്രകടനങ്ങളാകും നടത്തുക. ഇതിനോടകം ജസ്റ്റിസ് വേള്‍ഡ് ടൂറിന്റെ 13 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയി.

 

Image Courtesy: Jack Fordyce/shutterstock
ADVERTISEMENT

ഈ സംഗീത യാത്ര വംശീയതയ്‌ക്കെതിരെ

 

മടങ്ങിവരവ് വംശീയതയ്‌ക്കെതിരായ ചെറുപ്രസംഗത്തിലൂടെ ഉള്ളില്‍ തട്ടുന്നതാക്കിത്തീര്‍ത്തു ജസ്റ്റിന്‍ ബീബര്‍. ഇതെന്റെ ആദ്യ ദിവസമാണ് എന്നു പറഞ്ഞായിരുന്നു ലുക്കാ ഫെസ്റ്റില്‍ അദ്ദേഹം സംഗീത പരിപാടി തുടങ്ങിയത്. തുടര്‍ന്ന് ജസ്റ്റിസ് വേള്‍ഡ് ടൂറിന്റെ ലക്ഷ്യത്തെക്കുറിച്ചും പോപ് താരം വാചാലനായി. നിങ്ങളില്‍ ചിലര്‍ക്ക് അറിയാവുന്ന പോലെ ജസ്റ്റിസ് ടൂര്‍ സമത്വത്തിന്റെ സന്ദേശം പടര്‍ത്താനുള്ളതാണ്. അത് എല്ലാവര്‍ക്കുമുള്ള സമത്വത്തിനു വേണ്ടിയാണ്. അവിടെ നിങ്ങള്‍ കാഴ്ചയില്‍ എന്താണെന്നോ, രൂപത്തില്‍ എങ്ങനെയെന്നോ, ആകാരത്തില്‍ ഏതു തരത്തിലെന്നോ, വര്‍ഗത്തില്‍ ഏതെന്നോ ഒന്നും വിഷയമല്ല. നമ്മള്‍ എല്ലാം ഒരുപോലെയാണ്, നമ്മളെല്ലാം ഒന്നാണ്. വംശീയതയും വിഭജനവും തിന്മയാണെും തെറ്റാണെന്നും നമുക്കറിയാം.  എന്നാല്‍

Image Courtesy: Debby Wong/shutterstock

അതു മാറ്റിമറിക്കാനാണ് നമ്മള്‍ ഇവിടെയുള്ളത്. ഈ സംഗീത യാത്രയുടെ ഭാഗമാകുന്നതില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

ADVERTISEMENT

 

ഇന്ത്യാക്കാരെ ഇത്തവണ പറ്റിക്കരുത്

 

Image Courtesy: Debby Wong/shutterstock

ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ വരവാണിത്. 2017ല്‍ മുംബൈയിലായിരുന്നു ആദ്യ സംഗീത പരിപാടി. പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ

ഭാഗമായി എത്തിയ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് വന്‍ നിരാശയാണ് അന്ന് സമ്മാനിച്ചത്. 21 ഗാനങ്ങളില്‍ വെറും നാലെണ്ണം മാത്രമായിരുന്നു ആ ഷോയില്‍ ബീബര്‍ തത്സമയം ആലപിച്ചത്. മറ്റുള്ളവ റെക്കോര്‍ഡ് ചെയ്തുവച്ച് വെറുതെ ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. ബോളിവുഡ് താരങ്ങളില്‍ നിന്നുള്‍പ്പെടെ വന്‍ പ്രതിഷേധം അന്ന് ഇന്ത്യയില്‍ ബീബറിനെതിരെ ഉയര്‍ന്നു. ആ ചതിക്ക് ഇത്തവണ ജസ്റ്റിന്‍ പരിഹാരം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സംഗീതപ്രേമികള്‍.

ഇന്ത്യയിലേക്കുള്ള വരവിനു മുന്‍പു തന്നെ രാജ്യത്തെ ആരാധകരെ കയ്യിലെടുക്കാനുള്ള കുസൃതികളും ജസ്റ്റിന്‍ ബീബര്‍ തുടങ്ങിയിട്ടുണ്ട്.

അത്യാവേശത്തോടെ ദോല്‍ അടിക്കുന്ന ഒരു ഇന്ത്യക്കാരന്റെ പ്രകടന വിഡിയോ ഏതാനും ആഴ്ച മുന്‍പാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ജസ്റ്റിന്‍ പങ്കുവച്ചത്. ഓരോ ബീറ്റിലും തുള്ളിക്കൊണ്ട് ദോല്‍ അടിക്കുന്ന നാടന്‍ ഡ്രമ്മര്‍ അതോടെ വൈറലായി. അടുത്ത സ്‌റ്റേജ് പ്രോഗ്രാമില്‍ ഇതു പോലെ വേണം

ഡ്രംസ് അടിക്കാനെന്ന് തന്റെ ഡ്രമ്മര്‍ സുഹൃത്ത് ഡെവന്‍ ടെയ്‌ലറെ ഉപദേശിക്കുകയും ചെയ്തു ജസ്റ്റിന്‍. ഉത്തരേന്ത്യയില്‍ നടന്ന ജാഗരത

ആഘോഷവേളയില്‍നിന്ന് ആരോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് ജസ്റ്റിന്‍ ഷെയര്‍ ചെയ്തത്.  ഇതോടെ ഒറിജിനല്‍ വിഡിയോ കണ്ടവരുടെ എണ്ണം മൂന്നു കോടിക്കടുത്തായി. സംഗീതവും പാട്ടുമായി രാത്രി മുഴുവന്‍ നീളുന്ന ഹിന്ദു ആരാധനയാണ് ജാഗരത.

താങ്ങായി ഹെയ്‌ലി

 

ജസ്റ്റിന്‍ ബീബറിന്റെ തിരിച്ചുവരവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഭാര്യ ഹെയ്‌ലി ബീബര്‍ കുറിച്ച വാക്കുകള്‍ ഇതാണ്- ഒരു കാര്യം എനിക്ക് ഉറപ്പാണ്, നിങ്ങള്‍ക്ക് ഈ വ്യക്തിയെ താഴെയിറക്കാന്‍ കഴിയില്ല. ഹെയ്‌ലി ജസ്റ്റിന്‍ ബീബറിന് നല്‍കുന്ന പിന്തുണയ്ക്കും കയ്യടിക്കുകയാണ് സംഗീതപ്രേമികള്‍. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും വകവയ്ക്കാതെയാണ് ഹെയ്‌ലി ജസ്റ്റിന്റെ തിരിച്ചുവരവിനായി ഊര്‍ജവും ആത്മവിശ്വാസവുമേകി കൂടെനിന്നത്. ഹെയ്‌ലിയെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായിരുന്നു കാരണം. ജന്മനാ ഹൃദയത്തിലുള്ള ദ്വാരം ശരിയാക്കാന്‍ ഹെയ്‌ലിക്കു ശസ്ത്രക്രിയയും നടത്തി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ പരസ്പരം താങ്ങായി നിന്ന ദമ്പതികളെ അഭിനന്ദിച്ച് മറ്റു പോപ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിന്റെ രോഗദിനങ്ങളെ ഓര്‍ത്തെടുത്ത് ഉറ്റ സുഹൃത്തും പാട്ടുകാരനുമായ അഷര്‍ പങ്കുവച്ച കുറിപ്പും ഹൃദ്യമായിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും ജസ്റ്റിന് കുടുംബം നല്‍കുന്ന പിന്തുണയെപ്പറ്റി അഷര്‍ കുറിപ്പില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ഇത്തവണ എന്താകും ഡിമാന്‍ഡ്

 

ആഡംബര ജീവിതത്തില്‍ വിചിത്രമായ ശീലങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളാണ് ജസ്റ്റിന്‍ ബീബര്‍. കഴിഞ്ഞ തവണ ഇന്ത്യയിലെത്തിയപ്പോള്‍ ജസ്റ്റിന്‍

മുന്നോട്ടു വച്ച ഡിമാന്‍ഡുകള്‍ പുതിയ ഇന്ത്യാ ടൂര്‍ പ്രഖ്യാപനത്തിനൊപ്പം വൈറലാകുന്നുണ്ട്. തന്റെ മുറി പര്‍പ്പിള്‍ നിറമുള്ള ചെടികളാല്‍

അലങ്കരിക്കണം എന്നതായിരുന്നു ഒരു ആവശ്യം. ജസ്റ്റിന് ഏറ്റവും ഇഷ്ടമുള്ള നിറമാണ് പര്‍പ്പിള്‍. സംഗീത സംഘത്തിലെ 120 പേര്‍ക്കായി പത്ത് ആഡംബര സെഡാനും രണ്ട് വോള്‍വോ ബസുകളും അടങ്ങുന്ന വാഹനവ്യൂഹം. ജസ്റ്റിന് സഞ്ചരിക്കാന്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയോടെ റോള്‍സ് റോയ്‌സ് കാര്‍. സ്‌റ്റേജില്‍ കയറുന്നതിന് തൊട്ടുമുന്‍പ് ഉപയോഗിക്കാന്‍ ജക്കൂസി ബ്രാന്‍ഡിന്റെ ഹോട്ട് ഡബ്ബ്. സമ്മര്‍ദം കുറച്ച് റിലാക്‌സ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഇത്തരം ഹോട്ട് ടബ്ബുകള്‍. സ്റ്റേജിനു പിന്നിലെ ഉപയോഗത്തിനായി പ്ലേസ്റ്റേഷന്‍, പിങ്‌പോങ് ടേബിള്‍, സോഫ സെറ്റ്, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, വാര്‍ഡ്രോബ്, മസാജ് ടേബിള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പത്ത് കണ്ടെയ്‌നറുകള്‍ വേറെ. നാലു ദിവസം ബീബര്‍ തങ്ങുന്ന മൂന്നുനില ഹോട്ടല്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് വില്ലയായി കണക്കാക്കണമെന്നും അവിടെ യോഗയ്ക്ക് സൗകര്യം ഒരുക്കണം എന്നതും ഡിമാന്‍ഡില്‍ ഉണ്ടായിരുന്നു. ഇത്തവണ എന്തൊക്കെ പുതിയ ആവശ്യങ്ങളാകും ജസ്റ്റിന്‍ ഉന്നയിച്ചിട്ടുള്ളത് എന്നറിയാനുള്ള കൗതുകത്തിലാണ് ഇന്ത്യയിലെ ബിലീബേഴ്‌സ്.

 

English Summary: Bieber returns, what will be the demands and will Indians be snubbed again

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT