അമേരിക്കയിൽ നടക്കുന്ന ഡബാങ് ടൂറിൽ കത്രീന കൈഫിന്റെ അടിപൊളി ഡാൻസ്. നാലു വ്യത്യസ്ത ഗെറ്റപ്പുകളിൽ സ്റ്റേജിലെത്തിയ കത്രീന ആരാധകരെ ഇളക്കി മറിച്ചു. സദസ്സിന്റെ മുകളിലൂടെയുള്ള കത്രീനയുടെ വരവ് തന്നെ ആളുകളെ അത്ഭുതപ്പെടുത്തുന്നതായി.
സൽമാൻ ഖാൻ, പ്രഭുദേവ, സൊനാക്ഷി സിൻഹ, ജാക്വലിൻ ഫെർണാൺസ് തുടങ്ങിയവർ പങ്കെടുത്ത ഷോയിൽ പക്ഷെ ശ്രദ്ധ നേടിയത് കത്രീനയുടെ പ്രകടനം തന്നെയാണ്. മുപ്പതുകളിലെത്തി നിൽക്കുന്ന താരം തന്റെ ഹിറ്റ് ബോളിവുഡ് ഗാനങ്ങൾക്കൊപ്പമാണ് ചുവടു വച്ചത്. ഹർഷാരവത്തോടെയാണ് കത്രീനയുടെ പ്രകടനത്തെ ആളുകൾ വരവേറ്റത്.
അമേരിക്കയിലും കാനഡയിലുമായി മൂന്ന് ആഴ്ച നീണ്ടു നിൽക്കുന്ന ഷോയുടെ ആദ്യത്തെ പരിപാടിയിലായിരുന്നു കത്രീനയുടെ മിന്നും പ്രകടനം. താരത്തിന്റെ നൃത്തത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.