ചെന്നൈ സൂപ്പർകിങ്സ് ജേതാക്കളായ ഇത്തവണത്തെ െഎ.പി.എൽ ഫൈനൽ വേദിയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് ധോണിയും മകളുമായിരുന്നു. എന്നാൽ ഇതേ വേദിയിലെ തന്റെ മിന്നും പ്രകടനം കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരറാണിയായ കത്രീന കൈഫ്.
മുപ്പത്തിനാലുകാരിയായ കത്രീന തകർപ്പൻ നൃത്തമാണ് െഎ.പി.എൽ വേദിയിൽ പുറത്തെടുത്തത്. മഞ്ഞയും വെള്ളയും കലർന്ന സ്പോർട്സ് ടോപ്പും ജീൻസും വെള്ള ഷൂസുമണിഞ്ഞാണ് താരം എത്തിയത്. ടൈഗർ സിന്ദാ ഹേ എന്ന തന്റെ അടുത്തിടെറയിങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കായാണ് താരം ചുവടു വച്ചത്. ഇൗ പ്രായത്തിലും താൻ എത്രത്തോളം ഫിറ്റാണെന്നു തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
വരുൺ ധവാൻ, ക്രിതി സാംസൺ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയവരും ഇതേ വേദിയിൽ നൃത്തം അവതരിപ്പിച്ചെങ്കിലും കത്രീനയാണ് ആരാധകരുടെ മനം കവർന്നത്. നേരത്തെയും െഎപിഎൽ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ള കത്രീന അന്നും ഏറെ ആരാധക പ്രശംസ നേടിയിട്ടുണ്ട്.