Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് സേതുപതിയുടെ കാതൽ; തൃഷയ്ക്ക് പുഞ്ചിരി

vijasethupathy-thrisha

‌‌വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് '96'. ചിത്രത്തിലെ കാതലെ കാതലെ എന്ന ഗാനം പുറത്തിറങ്ങി. ചിൻമയിയും ഗോവിന്ദ് വസന്തയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാർത്തിക് നേത്തയുടെതാണ് വരികൾ. ഗോവിന്ദ് വസന്ത തന്നെയാണ് സംഗിതം. 

പ്രണയത്തിനു പ്രാധാന്യം നൽകുന്ന ചിത്രമാണ് '96'. കേരളത്തിലും വിദേശത്തും ഏറെ പ്രശസ്ത നേടിയ തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റിന്റെ സ്ഥാപകരിൽ ഒരാളാണ് മലയാളിയായ ഗോവിന്ദ് വസന്ത. ചിത്രത്തിന്റെ ടീസറിൽ ഗാനത്തിന്റെ ഏതാനും വരികൾ ഉൾപ്പെടുത്തിയിരുന്നു. അപ്പോൾ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു ഈ വരികളും സംഗീതവും. 

ഗോവിന്ദിന്റെ മൂന്നാമത്തെ ചിത്രമാണ് '96'. ചിത്രത്തിന്റെ ടീസറിൽ ഗാനം ഉൾപ്പെടുത്തിയപ്പോൾ ഇത്രയും ആളുകൾ സ്വീകരിക്കുമെന്നു കരുതിയതല്ല. ഈ ഗാനം പ്രേക്ഷകർ സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഗോവിന്ദ് പ്രതികരിച്ചു. സി പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം.