നൂറുപേര്‍ അടങ്ങുന്ന ഓർക്കസ്ട്രയായിരുന്നു രജനീകാന്ത്-അക്ഷയ് കുമാർ ബ്രഹ്മാണ്ഡചിത്രം 2.0 യുടെ സംഗീതത്തിനു ഉപയോഗിച്ചതെന്നു ചിത്രത്തിന്റെ സംഗീതത്തിന് ഉപയോഗിച്ചതെന്നു റഹ്മാൻ പറഞ്ഞു. ലണ്ടനിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് റഹ്മാൻ ഇക്കാര്യങ്ങൾ അറിയിച്ചത്.
ചിത്രത്തിലെ എല്ലാ ഗാനങ്ങളും വളരെ കഷ്ടപ്പെട്ടാണു ചിത്രീകരിച്ചത്. കമ്പോസ് ചെയ്തതെല്ലാം വളരെ മികച്ച രീതിയിൽ ശങ്കർ ഷൂട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ അതിശയിപ്പിക്കും വിധമാണ് ഗാനരംഗങ്ങളുടെ ചിത്രീകരണമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. 8D സാങ്കേതിക വിദ്യാണ് 2.0യുടെ സംഗീതത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
15 ഭാഷകളിലാണു ചിത്രം എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബർ 29ന് തീയറ്ററുകളിലെത്തും