Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലഭാസ്കറിനു സംഭവിച്ച അപകടം; നടുക്കം രേഖപ്പെടുത്തി സുഹൃത്തുക്കൾ!

baalabhaskar-wife

ഞെട്ടലോടെയാണ് ബാലഭാസ്കറിന് അപകടം സംഭവിച്ച വാർത്ത സുഹൃത്തുക്കൾ കേട്ടത്. പലരും തങ്ങളുടെ ദുഃഖവും ബാലഭാസ്കറിനോടുള്ള സ്നേഹവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 'ദൈവം എപ്പോഴും താങ്കളെ സംരക്ഷിക്കട്ടെ' എന്നായിരുന്നു പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫൻ ദേവസ്സിയുടെ പ്രതികരണം

പൊന്നുമോൾക്ക് ആദരാഞ്ജലികൾ എന്നായിരുന്നു ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഞെട്ടലോടെയാണു വാർത്ത കേട്ടതെന്ന് ചലച്ചിത്രതാരം മായാമേനോൻ ഫെയ്സ് ബുക്കിൽ കുറിച്ചു. അൽപം വൈകിയെത്തിയാലും ജീവനോടെ എത്തുക എന്നതാണു പ്രധാനം. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മായാ മേനോൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

സിനിമ, സംഗീത രംഗത്തെ നിരവധി പ്രമുഖരും ദുഃഖം അറിയിച്ചു.

ഇന്ന് രാവിലെയായിരുന്നു തിരുവനന്തപുരത്തു വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മകൾ തേജസ്വിനി ബാല മരിച്ചു. സാരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ഭാര്യയെയും  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.