Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമർ അതിപ്രസരം; നോറയുടെ ഐറ്റം ഡാൻസ്; തരംഗമായി ഗാനം

kamariya-1

സമൂഹമാധ്യമങ്ങളിൽ തരംഗമായി സ്ത്രീയിലെ 'കാമരിയ' ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കം 22 ലക്ഷത്തിലധികം ആളുകളാണു ഗാനം യുട്യൂബിൽ കണ്ടത്. നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. 

ആസ്ത ഗിൽ, സച്ചിൻ സാഖ്‌വി, ജിഗാർ സരെയ്യ, ദിവ്യ കുമാർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിൻ-ജിഗാറിന്റേതാണു സംഗീതം. വായുവിന്റേതാണു വരികൾ. ഐറ്റം നമ്പറിനു വേണ്ട എല്ലാ ചേരുവകളും ചേർന്നതാണു ഗാനമെന്നാണു വിലയിരുത്തൽ. മികച്ച സംഗീതവും ആലാപനവും ഗാനത്തിനു മാറ്റുകൂട്ടുന്നു. 

തികച്ചും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമാണു സ്ത്രീയിലെ ഗാനങ്ങൾ. ഹോറർ-കോമഡി ചിത്രമായാണ് സ്ത്രീ തിയറ്ററുകളിലത്തിയത്. ചന്ദേരി പട്ടണത്തിൽ നടക്കുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ പ്രമേയം. അമർ കൗശിക്കാണു സംവിധാനം.