Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകൻ ശ്രീനിവാസിന്റെ മകൾ വിവാഹിതയാകുന്നു

srinivas-sharanya

ഗായകൻ ശ്രീനിവാസിന്റെ മകളും ഗായികയുമായ ശരണ്യ ശ്രീനിവാസ് വിവാഹിതയാകുന്നു. ആർക്കിടെക്ടും ഇന്റീരിയർ ഡിനൈസറുമായ നാരായണ്‍ കുമാറാണ് വരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഇക്കഴിഞ്ഞ 17ന് ആയിരുന്നു വിവാഹ നിശ്ചയം. വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല. 

ബാഹുബലി സംവിധായകൻ എസ്.എസ്. രാജമൗലി വരെ അഭിനന്ദിച്ച നീയേ എന്ന മ്യൂസിക് വിഡിയോ ആണ് അടുത്തിടെ പുറത്തുവന്ന ശരണ്യ ശ്രീനിവാസ് ഹിറ്റ്്.  ഇതേ ടീം ഈണമിട്ട കൊഞ്ചം കോഫി കൊഞ്ചം കാതൽ എന്ന മ്യൂസിക് ആൽബവും ശരണ്യയുടെ മികച്ച ഗാനമാണ്. 2000ൽ എ.ആർ. റഹ്മാൻ സംഗീതം നൽകിയ തെനാലിയിലെ അലങ്കാട്ടി മഴൈ എന്ന പാട്ടിലാണ് ശരണ്യയുടെ സ്വരം ആദ്യമായി ദക്ഷിണേന്ത്യ കേട്ടത്. ശ്രീനിവാസ് ഈണമിട്ട ദി ട്രെയിൻ, കങ്കാരൂ, തുടങ്ങിയ ചിത്രങ്ങളിലും ശരണ്യ പാടിയിട്ടുണ്ട്. 

Your Rating: