തന്റെ ഗുരുവായ ദേവരാജൻ മാസ്റ്ററുടെ ഓർമയിൽ പുസ്തകം പ്രസിദ്ധീകരിച്ച് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായർ ദേവരാജൻ മാസ്റ്ററുടെ സഹധർമിണി ലീലാമണി ദേവരാജന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശന കർമം നിർവ്വഹിച്ചത്.
വരിക ഗന്ധർവ ഗായക എന്നു പേരിട്ട പുസ്തകത്തിൽ ദേവരാജൻ മാസ്റ്റർക്കൊപ്പമുള്ള അനുഭവങ്ങളും ഓർമകളുമാണുള്ളത്. തന്റെ സ്വപ്ന സാക്ഷാത്കാരം എന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചതിനെ എം.ജയചന്ദ്രൻ വിശേഷിപ്പിച്ചത്. എഴുത്തുകാരന്‍ കൽപ്പറ്റ നാരായണനാണു പുസ്തകം സദസിനു പരിചയപ്പെടുത്തിയത്. ഡിസി ബുക്സ് ആണു പുസ്തകം പ്രസിദ്ധീകരിച്ചത്.
നീണ്ടകാലത്തെ സംഗീത പഠനത്തിനു ശേഷം ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായതാണു എം.ജയചന്ദ്രന്റെ ചലച്ചിത്ര സംഗീത ജീവിതത്തിൽ വഴിത്തിരിവായത്.