പാട്ടില്ലെങ്കിൽ പല കഥാപാത്രങ്ങളും അപൂർണമായേനെ: ഒടിയനെ കുറിച്ച് മോഹന്‍ലാലിന്റെ കുറിപ്പ്

mohanlal-blog

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഒടിയനിലെ പാട്ടുകളെ കുറിച്ചെഴുതി താരം ഫെയ്സ്ബുക്കിലെത്തി. ഒടിയനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ കുറിപ്പെഴുതിയത്. റഫീഖ് അഹമ്മദും ലക്ഷ്മി ശ്രീകുമാറുമാണ് സിനിമയ്ക്കായി പാട്ടുകൾ കുറിയ്ക്കുന്നത്. സംഗീതം എം.ജയചന്ദ്രനും. 

മനോഹരമായ നാലു പാട്ടുകളുടെ പിറവിയാണ് ഒടിയനിലൂടെ സംഭവിക്കുന്നതെന്ന് മോഹൻലാൽ എഴുതി. നല്ല പാട്ടുകള്‍ നിറഞ്ഞ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. അങ്ങനെയുള്ള മനോഹരമായ പാട്ടുകളുടെ കൂട്ടത്തിലേക്കാണ് ഒടിയനിലെ ഗാനങ്ങളുമെത്തുന്നതെന്നും മോഹൻലാൽ കുറിപ്പിൽ പറയുന്നു.

മാജിക്കൽ റിയലിസമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒട്ടേറെ പുതുമകളോടെയായിരിക്കും തിയറ്ററുകളിലെത്തുക. 1950നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയിൽ ചിത്രീകരിക്കുക. ഒടിയൻമാരുടെ കഥയാണ് ചിത്രം പറയുന്നത്.