പാട്ടു പാടാൻ കഴിവുള്ളവരുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ് സ്മ്യൂളിൽ. ഡിജിറ്റൽ ലോകത്തെ ഈ വേദിയിലെ ചില പ്രകടനങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. അതുപോലെ നമുക്ക് നേരത്തെ തന്നെ പരിചിതരായിരുന്നവർ ഇത്ര നന്നായി പാടുമോയെന്ന് അറിഞ്ഞതു തന്നെ സ്മ്യൂൾ എത്തിയതിനു ശേഷമാണ്. അങ്ങനെ പാടി ഞെട്ടിച്ചിരിക്കയാണ് നടൻ രാജേഷ് ഹെബ്ബാർ.
ഇംഗ്ലിഷ് റോക്ക് ബാൻഡായ മൂഡി ബ്ലൂസിന്റെ ഒരു ഗാനാണ് രാജേഷ് ഹെബ്ബാർ ആലപിച്ചത്. സ്മ്യൂളിലെ ആദ്യ ശ്രമം ഫെയ്സ്ബുക്ക് വഴിയാണ് രാജേഷ് ഹെബ്ബാർ പങ്കുവച്ചത്. രസകരമാണ് ആലാപനം. പ്രിമിറ്റീവ് നൈറ്റ്സ് എന്ന റോക്ക് ബാൻഡിലെ ലീഡ് ഗായകനായിരുന്നു രാജേഷ്. ഇക്കാര്യം അധികമാർക്കുമറിയാത്ത കാര്യമാണ്. നിരവധി ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള രാജേഷ് ഫ്രീലാൻസ് എഴുത്തുകാരനും കൂടിയാണ്.
Read More: Smule Performances, Trending Songs