Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയചന്ദ്രൻ താളമിട്ടു...കിളിക്കൊഞ്ചലോടെ ശ്രേയ പാടി!

shreya-jayadeep-malayala-manorama-song

മലയാള മനോരമ മലയാള ഭാഷയ്ക്ക് ആദരമർപ്പിച്ച് ചിങ്ങപ്പുലരിയിൽ മലയാളികൾക്ക് സമ്മാനിച്ച പാട്ടിന്റെ മേക്കിങ് വിഡിയോയും പുറത്തിറങ്ങി. ഭാഷയുടെ മധുരവുമായി ചിങ്ങപ്പിറവിയെ വരവേൽക്കാൻ മലയാള മനോരമ തയ്യാറാക്കിയ പാട്ടിന്റെ റെക്കോര്‍ഡിങും അതുപോലെ മധുരതരമായിരുന്നുവെന്നു പറയുന്നു ഈ ദൃശ്യങ്ങൾ. മലയാളികൾക്ക് ഒട്ടേറെ അവിസ്മരീണയമായ മെലഡികൾ സമ്മാനിച്ച സംഗീത സംവിധായകന്റെ താളത്തിനൊത്ത് ശ്രേയ ജയദീപെന്ന ചിന്നക്കുയിൽ സ്റ്റുഡിയോയിൽ നിന്ന് പാടുന്നത് കാണാൻ തന്നെ എന്തു രസം!

ചെന്നൈയിൽ നടന്ന റെക്കോർഡിങിെന്റ ദൃശ്യങ്ങളാണിത്. എം. ജയചന്ദ്രനാണ് ഒരു കൗതുകത്തിന് വിഡിയോ സംവിധാനം ചെയ്തത്. ആദ്യ കേൾവിയിൽ തന്നെ മനസിലേക്കു ചാഞ്ഞിറങ്ങുന്ന വരികളെ അത്രമേൽ ഭാവാർദ്രമായാണ് ശ്രേയ പാടുന്നത്. താളമിട്ടും ശ്രേയയെ പ്രോത്സാഹിപ്പിച്ചു ജയചന്ദ്രനും അസിസ്റ്റന്റ് ഉണ്ണി ഇളയരാജയും ഒപ്പമുണ്ട്. ഉണ്ണിയും ജയചന്ദ്രനും ചേർന്നാണ് മനസിൽ ഒരു വള്ളംകളി കാണുന്ന ആരവമുണർത്തുന്ന കോറസ് പാടിയത്. 

റഫീഖ് അഹമ്മദാണ് നമ്മുടെ മലയാള ഭാഷയുടെ ഭംഗിയെ കുറിച്ചുള്ള ഗാനം കുറിച്ചത്.