ഐറ്റം ഡാൻസുകളുടെ റാണിയാണ് സണ്ണി ലിയോൺ. താരത്തിന്റെ പുതിയ ഐറ്റം ഡാൻസ് പുറത്തിറങ്ങി. ട്രിപ്പി ട്രിപ്പി സോങ് എന്നു പേരിട്ട പാട്ടില്‍ അതിസുന്ദരിയാണ് സണ്ണി. ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ എന്നു പറയാവുന്ന ഡാന്‍സും. താരം ചെളിയിൽ കുളിച്ച് കിടക്കുന്ന രീതിയിലാണ് പാട്ടിന്റെ തുടക്കം. കിടിലൻ ലുക്കിലാണ് പാട്ടിന്റെ തുടക്കം തന്നെ.
സഞ്ജയ് ദത്ത് നായകനാകുന്ന ഭൂമി എന്ന ചിത്രത്തിലേതാണീ ഗാനം. ആരുമൊന്നു ചുവടു വച്ചു പോകുന്ന താളമാണു പാട്ടിന്. പ്രിയാ സരയ്യ എഴുതിയ ഗാനത്തിനു സംഗീതം സച്ചിനും ജിഗറും ചേർന്ന ജോഡിയാണു നൽകിയത്. നേഹ കക്കാർ, ബെന്നി ദയാൽ, ബ്രിജേഷ് ശാന്തില്യ, സന്ദീപ് സിങ് എന്നിവർ ചേർന്നാണ് പാടിയത്. ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഐറ്റം ഡാൻസുകൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമാണ് സണ്ണി.