വില്ലൻ ഓഡിയോ ലോഞ്ച്; മാസ് ലുക്കിൽ മോഹന്‍ലാൽ, പാട്ടുകൾ വെടിക്കെട്ട്

villian-audio-launch

മോഹൻലാൽ വില്ലനാകുന്നോ ഇല്ലയോ എന്നത് കാത്തിരുന്നു കാണാം. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മാസ് ചിത്രം, വില്ലനിലെ പാട്ടുകളെ വെടിക്കെട്ട് പാട്ടുകൾ എന്നു പറയണം. വില്ലൻ ചിത്രത്തിലെ പാട്ടുകളുടെ ഓഡിയോ ജ്യൂക് ബോക്സ് പുറത്തിറങ്ങി.

villian-audio-launch3

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നു. മാസ് ലുക്കിലായിരുന്നു മോഹൻലാലും മഞ്ജു വാര്യറും ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയത്. ഓഡിയോ ലോഞ്ച് ദൃശ്യങ്ങളും പാട്ടുകളും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. റാഷി ഖന്ന, സംവിധായകൻ സിദ്ധിഖ്, ജോഷി, തുടങ്ങി സിനിമയിലെ മികച്ച താരനിരയാണ് ഓഡിയോ ലോഞ്ചിനെത്തിയത്. 

villian-audio-launch1

 ഒപ്പം ചിത്രത്തിനു ഗാനങ്ങളൊരുക്കി പ്രശസ്തരായ ഫോർ മ്യൂസിക് തയ്യാറാക്കിയ മികച്ച അഞ്ചു ഗാനങ്ങളാണു ചിത്രത്തിലുള്ളത്. മെലഡിയും ഫാസ്റ്റ് നമ്പറും ഉൾപ്പെടെയുള്ള പാട്ടുകളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്തവും പുതുമയുള്ളതുമായ പാട്ടുകൾ. കൗതുകവും കാവ്യാത്മകവുമായ പാട്ടുകൾ മലയാള സിനിമയിൽ എഴുതാറുള്ള ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ.മധു വാസുദേവ്, ബി.കെ.ഹരിനാരായണൻ എന്നിവരാണ് ഇവിടെയും രചയിതാക്കൾ. യേശുദാസ്, ഹരിത ബാലകൃഷ്ണൻ, നിരഞ്ജ് സുരേഷ്, ശക്തിശ്രീ ഗോപാലകൃഷ്ണൻ, റാഷി ഖന്ന, സിത്താര എന്നിവരാണു ഗായകർ.

Watch More: New Malayalam Music Videos, Trending Songs, Trending Dance