പ്രണയമാണ് പലപ്പോഴും സംഗീത വിഡിയോകളിലെ പ്രമേയം. 'ഉൻ കൺകളിൻ' എന്ന സംഗീത ആൽബവും കൈകാര്യം ചെയ്യുന്നതും പ്രണയമാണ്. പക്ഷേ പാട്ടിന്റെ വരികളിലെയും അതിനൊപ്പമുള്ള കാഴ്ചകളിലെയും സ്നേഹവും കരുതലും കാൽപനികതയും നമ്മുടെ നെഞ്ചോടു ചേരും. അടുത്തിടെ കണ്ട ഏറ്റവും മികച്ച സംഗീത ആൽബങ്ങളിലൊന്നു തന്നെയാണ് ഉൻ കണ്കളിൻ എന്ന തമിഴ് സംഗീത വിഡിയോ.
ആര്യൻ ഗോകുലാണ് ഈ വിഡിയോയുടെ ആശയവും സംവിധാനവും. ഗോകുൽ ശ്രീകണ്ഠനാണ് വിഡിയോയ്ക്കു സംഗീതം നൽകി ശ്വേത വര്‍ഷയോടൊപ്പം പാടിയത്. വരികൾ പ്രശാന്ത് വെങ്കിടേഷും ബേസിൽ ഹുസൈനും ചേർന്നാണ് എഴുതിയത്.മന്ത്ര പ്രൊഡക്ഷൻസും ആര്യൻ ഗോകുൽ എന്റർടെയ്ൻമെന്റും ചേര്‍ന്നാണ് സംഗീത വിഡിയോ നിർമ്മിച്ചത്.