Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോവായി ഈ മുരളി ഗോപി ഗാനം!

muraly-gopi-songs

മുരളി ഗോപി നായകനായ കാറ്റ് എന്ന ചിത്രത്തിൽ നിന്ന് ഒരു ഗാനം കൂടിയെത്തി. കേട്ടിരിക്കുമ്പോൾ മനസിൽ നോവു നിറയ്ക്കുന്ന സംഗീതമാണ് ഈ പാട്ടിന്. തമിഴ് വരികളും ആലാപനവും അത്രമേൽ ഹൃദ്യം. 

കാണാ കാൺഗിരേൻ എന്ന പാട്ടിന്റെ ലിറികൽ വിഡിയോയാണു പുറത്തിറങ്ങിയത്. തമിഴ് വരികളുള്ള പാട്ടാണ് ഇത്. 

ദീപക് ദേവാണു സംഗീതം. വരികൾ ധരന്റേതാണ്. പാടിയത് ജ്യോത്സനയും. ഈ ഗായിക പാടിയ ഏറ്റവും മികച്ച മലയാളം ഗാനങ്ങളുടെ കൂട്ടത്തിലേക്ക് ഈ പാട്ടു കൂടി. എഴുപതുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് കാറ്റ്. വിഖ്യാത സംവിധായകൻ പത്മരാജന്റെ ഒരു ചെറു കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു ചെയ്യുന്ന ചിത്രമാണിത്. മുരളി ഗോപി, വരലക്ഷ്മി, ശരത് കുമാർ, മാനസ, ഉണ്ണി രാജൻ പി ദേവ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അനന്തപത്മനാഭന്റേതാണു തിരക്കഥ. അരുൺ കുമാർ അരവിന്ദാണു സംവിധാനവും നിർമാണവും.