പാട്ടിന്റെ ആവേശത്തിൽ നീരജ് മാധവ്: ബേസിലിനൊപ്പമുള്ള ഡബ്സ്മാഷ് കാണാം

പാട്ടു കേട്ട് ആവേശം കയറിയാൽ ഇങ്ങനെയൊക്കെ ചെയ്യാമോ ? നടൻ നീരജ് മാധവിന്റെ കാര്യമാണ് പറയുന്നത്. പാട്ട് കേട്ട നീരജ് സംവിധായകൻ ബേസിലിന്റെ മുഖം പിടിച്ച് അമർത്തുന്നു. അയ്യോ എന്ന് ബേസിൽ വിളിക്കുന്നുണ്ട്. സൂര്യ തകർത്താടിയ തമിഴ് പാട്ട് സൊടക്കിന് ഇരുവരും ചേർന്നു തയ്യാറാക്കിയ ഡബ്സ്മാഷ് സമൂഹ മാധ്യമത്തില്‍ വൈറലാവുകയാണ്.

പാട്ടിനിടയിൽ സൂര്യയും സംഘവും പറയുന്ന ഡയലോഗും അതിനു ശേഷമുള്ള പാട്ടിന്റെ കുറച്ചു വരികളുമാണ് ഇവർ അവതരിപ്പിച്ചത്. ചെറുതെങ്കിലും വിഡിയോ രസകരമാണ്. ആന്റണി ദാസന്റെ സ്വരത്തിലുള്ള ഡപ്പാംകുത്ത് പാട്ട് പ്രേക്ഷകർ മാത്രമല്ല സിനിമ താരങ്ങളും ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ വിഡിയോ.  

താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലേതാണീ പാട്ട്. വിഗ്നേഷ് ശിവനും മണി അമുധാവനും ചേർന്ന് വരികളെഴുതി അനിരുദ്ധ് രവിചന്ദർ ഈണമിട്ട പാട്ടാണിത്. ഗാനത്തിന്റെ ടീസർ യുട്യൂബിൽ വൻ ഹിറ്റ് ആയിരുന്നു.  30 ലക്ഷത്തിലധികം പ്രാവശ്യമാണ് സൊടക്ക് പാട്ടിന്റെ വിഡിയോ യുട്യൂബ് വഴി ആളുകൾ കണ്ടത്. 

Read More:Music News