Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂമരം പാട്ടിന് ഒരു വയസ്, കാളിദാസിന് വീണ്ടും ട്രോള്‍

poomaram-troll

കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ പാട്ടിന് ട്രോളുകളില്‍ നിന്ന് രക്ഷയില്ല. ഞാനും ഞാനുമെന്റാളും ആ നാല്‍പതു പേരും എന്നു തുടങ്ങുന്ന വരികളുള്ള ഗാനം പുറത്തെത്തിയപ്പോള്‍ വന്‍ ഹിറ്റ് ആയിരുന്നു. വരികള്‍ വച്ച് ധാരാളം ട്രോളുകളും അതിനോടൊപ്പം പുറത്തിറങ്ങി. 

poomaram-troll-1

പാട്ടിന് ഒരു വയസ് ആഘോഷിക്കുമ്പോഴും ട്രോളാണ്. പാട്ടിന്റെ ഒരു വര്‍ഷം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം കാളിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വീണ്ടും ട്രോളന്‍മാര്‍ എത്തിയത്. കാളിദാസിന്റെ പോസ്റ്റിനു താഴെ ഗംഭീര കമന്റുകളാണ് പലരും പറഞ്ഞത്. ചിലതിനോട് കാളിദാസ് രസകരമായി പ്രതികരിക്കുകയും ചെയ്തു.

poomaram-troll-2

പാട്ട് പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ചിത്രം പുറത്തിറങ്ങാത്തതാണു കാരണം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ക്യാംപസുകളുടെ കഥ പറയുന്ന ചിത്രം. ഈ പാട്ടിന്‌റെ സൃഷ്ടാക്കള്‍ ആരെന്നുള്ള കൗതുകം ബാക്കിവച്ചാണ് എബ്രിഡ് ഷൈന്‍ ആദ്യം പാട്ട് പുറത്തുവിട്ടത്. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു പാട്ടിന്റെ ഷൂട്ടിങ്. 

അവിടത്തെ വിദ്യാര്‍ഥിയായ ഫൈസല്‍ റാസിയാണ് ഈ ഗാനം ഈണമിട്ട് പാടിയത്. ക്യാംപസിലെത്തിയ എബ്രിഡ് ഷൈന്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ ഓഡിഷനില്‍ നിന്നാണ് ഫൈസല്‍ റാസി തിരഞ്ഞെടുക്കപ്പെട്ടത്. അപ്പോഴും പാട്ട് ആരാണ് എഴുതിയതെന്ന് സംവിധായകനും അറിയില്ലായിരുന്നു. പാട്ട് വന്‍ പ്രചാരണം നേടുമ്പോള്‍ സംവിധായകന്‍ ഗാനരചയിതാക്കള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ആശാന്‍ ബാബുവും ദയാല്‍ സിങും ചേര്‍ന്നാണ് വരികള്‍ എഴുതിയത്. ഇവരുടെ പാട്ട് കേട്ട ആരോ കോളജ് ക്യാംപസില്‍ പാടുകയും പിന്നീടുള്ള തലമുറകള്‍ അത് ഏറ്റെടുക്കുകയുമായിരുന്നു. എന്തായാലും പൂമരം എന്ന ചിത്രത്തിന് പാട്ട് നേടിക്കൊടുത്ത പബ്ലിസിറ്റി അത്രമാത്രം വലുതാണ്.