എത്ര മനോഹരം ഈ ലൈവ്: അഞ്ജന ശിലയിൽ പാടി കെ.എസ്.ചിത്ര

ആത്മീയതയുടെ വിശുദ്ധിയുള്ള എത്രയോ പാട്ടുകളാണ് കെ.എസ്.ചിത്ര സിനിമയിലും ആൽബങ്ങളിലുമായി പാടിയത്. അതിലൊരു പാട്ടാണ് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ ചിത്ര ആലപിച്ചത്. ‘അഞ്ജനശിലയിൽ ആദിപരാശക്തി’ എന്ന ഗാനം. എത്ര മനോഹരം ഈ ലൈവ്...എന്ന് കേട്ടിരുന്നാൽ നമ്മൾ പറഞ്ഞു പോകും. കുമാരനല്ലൂർ ദേവിയെ സ്തുതിക്കുന്ന പാട്ട് ആ ക്ഷേത്രസന്നിധിയില്‍ നിന്നാണ് അവർ ആലപിച്ചത്.

ചുവന്ന കുറി തൊട്ട കെ.എസ്. ചിത്രയെയാണ് മിക്കപ്പോഴും നമ്മൾ കാണാറുള്ളത്. നിറഞ്ഞു കത്തുന്ന നിലവിളക്കിനു മുൻപില്‍ പ്രാർഥിച്ചു നിൽക്കുന്ന മുഖഭാവമാണ് പാടുമ്പോൾ. ആ കാഴ്ച പോലെതന്നെ മനോഹരവും അവിസ്മരണീയവുമായിരുന്നു ഈ ലൈവ് പെർഫോമൻസ്.

കെ.എസ്.ചിത്രയുടെ ഏറ്റവും ഹിറ്റ് ആയ ഗാനങ്ങളിലൊന്നു കൂടിയാണിത്. പാട്ട് പുറത്തിറങ്ങിയിട്ട് ഇരുപത്തഞ്ച് വർഷം തികഞ്ഞ വേളയിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. വാസുദേവന്‍ പോറ്റിയാണ് ഈ പാട്ടിന് വരികൾ കുറിച്ചത്. ജയവിജയയുേടതാണു സംഗീതം.